ലഖ്‌നൗ-ഉത്തര്‍പ്രദേശിലെ സംഭാലില്‍ ഏഴു വയസുള്ള പെണ്‍കുട്ടിയെ സ്‌കൂളില്‍ പൂട്ടിയിട്ടത് 18 മണിക്കൂര്‍. ക്ലാസ് കഴിഞ്ഞ് കുട്ടികളാരെങ്കിലും റൂമിലുണ്ടോയെന്ന് പരിശോധിക്കാതെ ജീവനക്കാര്‍ സ്‌കൂള്‍ പൂട്ടിപ്പോകുകയായിരുന്നു. ഇന്നലെ രാവിലെ സ്‌കൂള്‍ തുറന്നപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. ചൊവ്വാഴ്ച വൈകിട്ട് വീട്ടിലെത്താതിനെത്തുടര്‍ന്ന് കുട്ടിയെ അന്വേഷിച്ച് അമ്മൂമ്മ സ്‌കൂളിലെത്തിയെങ്കിലും കണ്ടില്ലെന്നായിരുന്നു ജീവനക്കാരുടെ മറുപടി. തുടര്‍ന്ന് വീട്ടുകാര്‍ വനമേഖലയിലുള്‍പ്പെടെ തെരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇന്നലെ രാവിലെ എട്ടിന് സ്‌കൂള്‍ തുറന്നതോടെ കുട്ടി ക്ലാസ് മുറിയിലുണ്ടെന്നറിഞ്ഞത്.