സ്‌പൈസ് ജെറ്റിന്റെ നിയന്ത്രണം  ഒക്ടോബര്‍ 29 വരെ നീട്ടി

ന്യൂദല്‍ഹി- സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി സ്‌പൈസ് ജെറ്റിന്റെ 50 ശതമാനം വിമാനങ്ങളേ സര്‍വീസ് നടത്താവൂ എന്ന ഡയറക്ടറേറ്റ് ജനറല്‍ ഒഫ് സിവില്‍ ഏവിയേഷന്റെ (ഡി.ജി.സി.എ) ഉത്തരവ് ഒക്‌ടോബര്‍ 29 വരെ നീട്ടി. ജൂലൈ് 27നാണ് ആദ്യം നിയന്ത്രണം ഏര്‍പ്പെടുത്തിയത്. രണ്ട് മാസത്തിനിടെ നിരവധി തവണ സ്‌പൈസ് ജെറ്റിന്റെ വിമാനങ്ങളില്‍ തകാരാറുണ്ടായതിനെ തുടര്‍ന്നാണ് നടപടി. സിവില്‍ ഏവിയേഷന്‍ അധികൃതര്‍ സ്‌പൈസ് ജെറ്റിന്റെ വിമാനങ്ങളെ നിരീക്ഷിക്കും. ജൂലൈ  ആറിന് സ്‌പൈസ് ജെറ്റിന്റെ കാര്‍ഗോ വിമാനത്തിന്റെ കാലാവസ്ഥാ റഡാറില്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കൊല്‍ക്കത്തയിലിറക്കിയിരുന്നു. അതേദിവസം, ഡല്‍ഹി  ദുബായ് വിമാനം തകരാര്‍ കാരണം കറാച്ചിയിലും ഇറക്കിയിരുന്നു. ജൂലൈ ് രണ്ടിന് ജബല്‍പൂരിലേക്കുള്ള വിമാനം 5000 അടി ഉയരത്തില്‍ വച്ച് കാബിനില്‍ പുക കണ്ടെത്തിയതിനെ തുടര്‍ന്ന് ദല്‍ഹിയില്‍ തിരിച്ചിറക്കി.
 

Latest News