Sorry, you need to enable JavaScript to visit this website.
Monday , October   03, 2022
Monday , October   03, 2022

റിയാദ് കൊടുങ്ങല്ലൂർ കൂട്ടായ്മയുടെ മുസിരിസ് സ്റ്റാർ നൈറ്റ്-2022' 29ന്

റിയാദ്- തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ താലൂക്ക് പരിധിയിൽ വരുന്ന റിയാദിലുള്ള കൊടുങ്ങല്ലൂർ നിവാസികളുടെ കൂട്ടായ്മയായ കൊടുങ്ങല്ലൂർ എക്സ്പാട്രി
യേറ്റ് അസോസിയേഷൻ (കിയ) മുസിരിസ് സ്റ്റാർ നൈറ്റ് 2022' എന്ന പേരിൽ സെപ്റ്റംബർ 29 ന് വ്യാഴാഴ്ച അൽഹായിർ അൽ ഒവൈദാ ഫാമിലെ തുറന്ന വേദിയിൽ മെഗാ ഇവന്റ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
സിനിമാ പിന്നണി ഗായിക രഞ്ജിനി ജോസ്, പ്രമുഖ നടിയും നർത്തകിയുമായ കൃഷ്ണപ്രഭ, നാടൻ പാട്ടുകാരി പ്രസീത ചാലക്കുടി, മനോജ്, പ്രമുഖ ഗായകൻ ശ്യാം എന്നിവർ പങ്കെടുക്കും. 
സാംസ്‌കാരിക സമ്മേളനം, അംഗങ്ങളിൽ 35 വർഷം പ്രവാസം പൂർത്തിയായവരെ ആദരിക്കൽ എന്നിവ ചടങ്ങിന്റെ ഭാഗമായി നടക്കും. ചെറുകിട സംരംഭങ്ങൾ വഴി  അംഗങ്ങളുടെയും അവരുടെ കുടുംബങ്ങളുടെയും ജോലി സ്ഥിരതയ്ക്കും ക്ഷേമത്തിനും മുൻതൂക്കം കൊടുത്ത് സംഘടനയുടെ പ്രവർത്തനം മികുവുറ്റ രീതിയിൽ മുന്നോട്ടു കൊണ്ടുപോകുമെന്ന് ഭാരവാഹികൾ പറഞ്ഞു. 
വാർത്താ സമ്മേളനത്തിൽ പ്രസിഡന്റ് ബാബു കൊടുങ്ങല്ലൂർ, ഹാരിസ് തൊടുപുഴ പെപ്പർ ട്രീ, സെക്രട്ടറി യഹിയ കൊടുങ്ങല്ലൂർ, ട്രഷറർ വി.എസ് അബ്ദുസലാം, മീഡിയ ആൻഡ് പബ്ലിക് റിലേഷൻ ജയൻ കൊടുങ്ങല്ലൂർ എന്നിവർ പങ്കെടുത്തു.

Tags