ഇടുക്കി-14കാരിയായ സ്കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു. ആമയാര്‍ സ്വദേശി പാണ്ടി (20) യെയാണ് വണ്ടന്മേട് പോലിസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം സ്കൂളില്‍ പോയ വിദ്യാര്‍ഥിനിയെ പ്രലോഭിപ്പിച്ച് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയ യുവാവ് പീഡനത്തിനിരയാക്കുകയായിരുന്നു. സമയത്തിന് സ്കൂളില്‍ എത്താതിരുന്നതിനെ തുടര്‍ന്ന് സംശയം തോന്നിയ അധ്യാപകര്‍ വിദ്യാര്‍ഥിനിയെ ചോദ്യം ചെയ്തപ്പോഴാണ് സംഭവം പുറത്തായത്. തുടര്‍ന്ന് ചൈല്‍ഡ് ലൈനില്‍ അറിയിച്ചു. വണ്ടന്മേട് സി.ഐ നവാസിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.






