രത്തന്‍ ടാറ്റ പി.എം കെയേഴ്സ് ഫണ്ട് ട്രസ്റ്റി

ന്യൂദല്‍ഹി- പി.എം കെയേഴ്സ് ഫണ്ടിന്റെ ട്രസ്റ്റികളില്‍ ഒരാളായി ടാറ്റ സണ്‍സ് ചെയര്‍മാന്‍ രത്തന്‍ ടാറ്റയെ നാമനിര്‍ദേശം ചെയ്തു. മുന്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് കെ.ടി തോമസ്, മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ കരിയ മുണ്ട എന്നിവരാണ് നാമനിര്‍ദേശം ചെയ്യപ്പെട്ട മറ്റുള്ളവര്‍.
പി.എം കെയേഴ്സ് ഫണ്ടിന്റെ നിര്‍ണായക സ്ഥാനത്തേക്കെത്തിയ ട്രസ്റ്റികളെ പ്രധാനമന്ത്രിയുടെ ഓഫീസ് സ്വാഗതം ചെയ്തു. ധനമന്ത്രി നിര്‍മല സീതാരാമനും ആഭ്യന്തരമന്ത്രി അമിത് ഷായും ട്രസ്റ്റികളാണ്.
മുന്‍ കംപ്ട്രോളര്‍ ജനറല്‍ രാജീവ് മെഹ്റിഷി, ഇന്‍ഫോസിസ് ചെയര്‍പേഴ്സണ്‍ സുധ മൂര്‍ത്തി, ടീച്ച് ഫോര്‍ ഇന്ത്യ-ഇന്‍ഡികോര്‍പ്സ് ഫൗണ്ടേഷന്‍ സഹസ്ഥാപകന്‍ ആനന്ദ് ഷാ എന്നിവരാണ് ട്രസ്റ്റിലെ മറ്റ് അംഗങ്ങള്‍.

 

Latest News