റിയാദ് - റിയാദ് എക്‌സിറ്18 നടുത്തുള്ള ഒരു സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്ന മുഹമ്മദ് അബ്ദുറഹ്മാൻ (43) എന്ന വ്യക്തിയെ കുറിച്ച് ഒരാഴ്ചയായി ഒരു വിവരവുമില്ലെന്ന് സഹോദരൻ ബശീർ അറിയിച്ചു. ജോർദാനിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയിലായിരുന്നു ജോലി. കമ്പനി സ്ഥലത്തു തന്നെയായിരുന്നു താമസം. മുടങ്ങാതെ ശമ്പളവും ലഭിച്ചിരുന്നു. പ്രധാന ആശുപത്രികളും പോലീസ് സ്റ്റേഷനുകളും കേന്ദ്രീകരിച്ചു അന്വേഷണം നടത്തിയെങ്കിലും വിവരമൊന്നും ലഭ്യമായിട്ടില്ല.
ഏപ്രിൽ പതിനെട്ടാം തിയതിവരെ അനുജനുമായും നാട്ടിലെ കുടുംബവുമായും ബന്ധപ്പെട്ടിട്ടുണ്ട്. ഏപ്രിൽ 19 നു രാവിലെ കമ്പനി പരിസരത്ത് മുഹമ്മദിനെ കണ്ടവരും ഉണ്ട്. അതിനുശേഷം മുഹമ്മദിനെ കുറിച്ച് ഒരു വിവരവുമില്ല. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആണ്.
എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഈ നമ്പരുകളിൽ 0537106332 (ബഷീർ), 0565573491 (ഹക്കീം) അറിയിക്കണം.






