Sorry, you need to enable JavaScript to visit this website.

ഇരുപതു ലക്ഷത്തോളം റിസര്‍വ് സൈന്യത്തെ സജ്ജമാക്കിയെന്ന് പുടിന്‍

ലണ്ടന്‍- റിസര്‍വിലുള്ള സൈനികരെ സൈന്യത്തിന്റെ ഭാഗമാക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍. റഷ്യയുടെ പ്രതിരോധത്തിന് വേണ്ടി ഇരുപതുലക്ഷത്തോളം റിസര്‍വ് സൈന്യത്തെ സജ്ജമാക്കിയതായി പുടിന്‍ അറിയിച്ചു. ടെലിവിഷനില്‍ ജനങ്ങളെ അഭിസംബോധന ചെയ്യവെയായിരുന്നു പുടിന്റെ പ്രഖ്യാപനം. ഇതോടെ ഒരു വിഭാഗം റഷ്യന്‍ പൗരന്മാര്‍ക്ക് സൈനിക സേവനം നിര്‍ബന്ധമാകും. 

രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുളള ആദ്യ നടപടിയാണിത്. മൂന്നു ലക്ഷം പേരാണ് സൈന്യത്തിലേക്ക് പുതുതായി ചേരുക. റഷ്യയുടെ പരമാധികാരം ചോദ്യം ചെയ്യപ്പെട്ടാല്‍ ഏത് മാര്‍ഗവും സ്വീകരിച്ച് അതിനെ ചെറുക്കുമെന്നും പുടിന്‍ വ്യക്തമാക്കി.

റഷ്യയ്‌ക്കെതിരെ പാശ്ചാത്യ രാജ്യങ്ങള്‍ ആണവ ഭീഷണി നടത്തുകയാണെന്നും ഭോഷ്‌ക് പറയുകയല്ലെന്നും മറുപടി നല്‍കാന്‍ ഇനിയും ഏറെ ആയുധങ്ങള്‍ കയ്യിലുണ്ടെന്നും പുടിന്‍ പറഞ്ഞു. യുക്രെയ്‌നിലെ ഡോണ്‍ബാസ് കീഴടക്കുമെന്നും പുടിന്‍ മുന്നറിയിപ്പ് നല്‍കി. 

അതേസമയം റഷ്യന്‍ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ ഹിത പരിശോധന നടത്താനുള്ള നീക്കത്തെ പാശ്ചാത്യ രാജ്യങ്ങള്‍ അപലപിച്ചു. കിഴക്കന്‍ മേഖലയിലെ സ്വതന്ത്ര റിപ്പബ്ലിക്കുകള്‍ ഡൊണെട്‌സ്‌ക്, ലുഹാന്‍സ്‌ക് എന്നിവിടങ്ങളിലും റഷ്യ പിടിച്ചെടുത്ത ഖെര്‍സണ്‍, സപൊറീഷ്യ പ്രദേശങ്ങളിലുമാണ് ഹിതപരിശോധന നടക്കുക. എന്നാല്‍ ഹിത പരിശോധന കൃത്രിമ വോട്ടെടുപ്പ് ആണെന്നും ഒരിക്കലും അംഗീകരിക്കില്ല എന്നും അമേരിക്ക, ജര്‍മ്മനി, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.

Latest News