മോഡിയെ പ്രശംസിച്ച് മാക്രോണ്‍

ന്യൂയോര്‍ക്ക്- ഐക്യ രാഷ്ട്രസഭയുടെ 77-ാമത് സെഷനില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പ്രശംസിച്ച് ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. യുദ്ധം പാടില്ലെന്ന നിലാപാടെടുത്ത അദ്ദേഹം ശരിയെന്നായിരുന്നു മാക്രോണ്‍ പറഞ്ഞത്. 

പരസ്പരം യുദ്ധം ചെയ്യാതെ ഒരുമിച്ച് നില്‍ക്കണമെന്ന മോഡിയുടെ വാക്കുകളെ ഉദ്ധരിച്ച് ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞു. ഈ യുഗം യുദ്ധത്തിന്റേതല്ല. അവസരങ്ങള്‍ ഉപയോഗിച്ച് സമാധാനം ഉറപ്പുവരുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ ചെയ്യണം. ഇന്ത്യയും റഷ്യയും വര്‍ഷങ്ങളായി ഐക്യമുണ്ടായിരുന്നെന്ന് വ്‌ളാദിമര്‍ പുടിനുമായുള്ള കൂടിക്കാഴ്ചയില്‍ മോഡി പറഞ്ഞിരുന്നു. ഈ കൂടിക്കാഴ്ചയെ ഉദ്ധരിച്ചായിരുന്നു മാക്രോണിന്റെ പ്രസംഗം. 

യുക്രെയ്ന്‍ അധിനിവേശം അവസാനിപ്പിച്ച് സമാധാനത്തിന്റെ പാതയിലേക്ക് മടങ്ങാന്‍ പുടിനോട് മോഡി ആവശ്യപ്പെട്ടിരുന്നു. ഉസ്ബക്കിസ്ഥാനില്‍ നടന്ന ഷാങ്ഹായ് ഉച്ചകോടിക്കിടെയാണ് മോഡി പുടിനുമായി കൂടിക്കാഴ്ച നടത്തിയത്. യുക്രെയ്ന്‍ അധിവേശത്തില്‍ ഇന്ത്യയുടെ നിലപാട് എന്താണെന്ന് അറിയാമെന്നും തങ്ങള്‍ക്കും എല്ലാം അവസാനിപ്പിക്കാന്‍ തന്നെയാണ് ആഗ്രഹമെന്നും പുടിനും മറുപടി നല്‍കിയിരുന്നു.

Latest News