Sorry, you need to enable JavaScript to visit this website.

പുഴയില്‍ കുളിക്കാനിറങ്ങിയപ്പോള്‍  ഒഴുകിയെത്തിയത് രണ്ടു ചാക്കുകള്‍   നിറയെ നോട്ടുകള്‍ 

വര്‍ക്കല-500 രൂപയുടെ നോട്ടുകെട്ടുകള്‍ ആറ്റിങ്ങല്‍ മാമം നദിയില്‍ ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പന്തലക്കോട് ഭാഗത്ത് ഇന്നലെ രാവിലെ 7.30ഓടെയാണ് സംഭവം. രാവിടെ കുളിക്കാനെത്തിയ പന്തലക്കോട് സ്വദേശി ബിനു രാമചന്ദ്രനാണ് രണ്ട് ചാക്കുകെട്ടുകള്‍ ഒഴുകി വരുന്നത് ആദ്യം കണ്ടത്. കെട്ടുകള്‍ കരയ്‌ക്കെത്തിച്ച് പരിശോധിച്ചപ്പോള്‍ അഞ്ഞൂറിന്റെ നോട്ടുകെട്ടുകളാണെന്ന് മനസിലായതിനെ തുടര്‍ന്ന് പോലീസിനെ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ പോലീസിന്റെ പരിശോധനയിലാണ് നോട്ടുകള്‍ സിനിമാ ഷൂട്ടിംഗിന് വേണ്ടി ഉപയോഗിക്കുന്നതാണെന്ന് വ്യക്തമായത്. വിവരമറിഞ്ഞ് നാട്ടുകാര്‍ ഒത്തുകൂടിയത് പോലീസിന് തലവേദനയായി. നോട്ടില്‍ ഷൂട്ടിംഗിന് ഉപയോഗിക്കുന്നതാണെന്ന് രേഖപ്പെടുത്തിയ കാര്യം പോലീസ് കാണിച്ചു കൊടുത്തതോടെയാണ് നാട്ടുകാരുടെ ഞെട്ടല്‍   മാറിയത്. നോട്ടുകെട്ടുകള്‍ ആറ്റിങ്ങല്‍ പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്തുമെന്ന് എസ്.ഐ സെന്തില്‍ കുമാര്‍ പറഞ്ഞു.
 

Latest News