Sorry, you need to enable JavaScript to visit this website.

എയര്‍ ഏഷ്യ 50 ലക്ഷം സൗജന്യ  വിമാന ടിക്കറ്റുകള്‍ നല്‍കുന്നു 

ന്യൂദല്‍ഹി- എയര്‍ലൈന്‍ മേഖലയില്‍ തിരിച്ചുവരവ് ആഘോഷമാക്കുകയാണ് എയര്‍ ഏഷ്യ. ഇതോടനുബന്ധിച്ച് 50 ലക്ഷം സൗജന്യ വിമാന ടിക്കറ്റുകളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നതെന്ന് ബിസിനസ് സ്റ്റാന്‍ഡേഡ് റിപ്പോര്‍ട്ട് ചെയ്തു.  ഈ സൗജന്യ ടിക്കറ്റ് ഓഫര്‍ സെപ്റ്റംബര്‍ 19 മുതല്‍ ആരംഭിച്ച് സെപ്റ്റംബര്‍ 25 വരെയാണ്. സൗജന്യ ടിക്കറ്റ് വില്‍പ്പന വെബ്‌സൈറ്റിലും ആപ്പിലും ലഭ്യമാണ്. ഈ ഓഫര്‍ പ്രയോജനപ്പെടുത്തുന്നതിന്, ഫ്‌ളൈറ്റ് ഐക്കണില്‍ ക്ലിക്ക് ചെയ്ത് ടിക്കറ്റ് ബുക്ക് ചെയ്യാം. ഈ ഓഫറിന് കീഴില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാര്‍ക്ക് 2023 ജനുവരി 1 മുതല്‍ 2023 ഒക്ടോബര്‍ 28 വരെ യാത്ര ചെയ്യാം.എല്ലാ ഏഷ്യന്‍ രാജ്യങ്ങളിലേക്കുള്ള യാത്രയിലും ഇത് ബാധകമാണ്. 21ാം ജന്മദിനം ആഘോഷിക്കുന്നതിനാണ്  ഈ സ്‌പെഷ്യല്‍ സെയില്‍ ആരംഭിച്ചതെന്നും എല്ലാ ഉപഭോക്താക്കളും ഇത് പ്രയോജനപ്പെടുത്തണമെന്നും   എയര്‍ഏഷ്യ ഗ്രൂപ്പ് ചീഫ് കൊമേഴ്‌സ്യല്‍ ഓഫീസര്‍ കാരെന്‍ ചാന്‍ പറഞ്ഞു.

Latest News