കൊല്ലം- കൊല്ലത്ത് യാത്രക്കാരെ ഡ്രൈവര്‍ മര്‍ദ്ദിച്ചുവെന്നും വനിതാ കണ്ടക്ടര്‍ മോശമായി സംസാരിച്ചുവെന്നും ചൂണ്ടിക്കാട്ടി പത്തനാപുരം സ്വദേശി ഷിബു എബ്രഹാം പോലീസിനും കെ.എസ്.ആര്‍.ടി.സി. അധികൃതര്‍ക്കും പരാതി നല്‍കി.
ഒല്ലൂരില്‍ നിന്ന് തെങ്കാശിയിലേക്ക് പോയ ബസിലായിരുന്നു ഷിബു എബ്രഹാം യാത്രചെയ്തത്. ഈ സമയം വനിതാ കണ്ടക്ടര്‍ മോശമായി യാത്രക്കാരോട് പെരുമാറുന്നുണ്ടായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. തമിഴ്‌നാട്ടില്‍ നിന്നുള്ള കര്‍ഷകത്തൊഴിലാളികളാണ് ബസില്‍ ഉണ്ടായിരുന്നത്. ഇതിനിടെ യാത്രക്കാരന്റെ കൈ തട്ടി ബെല്ല് അടിക്കുന്ന സാഹചര്യം ഉണ്ടായി. തുടര്‍ന്ന് 'ആരാണ് ബെല്ല് അടിച്ചത് എന്ന് അറിഞ്ഞിട്ടേ ബസ് മുമ്പോട്ട് പോകൂ' എന്ന് ആക്രോശിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.
ബസ് മുന്നോട്ട് പോകവെ വീണ്ടും പലതരത്തിലുള്ള പ്രശ്‌നങ്ങള്‍ യാത്രക്കാരുമായി ഉണ്ടായി. ഇത് ഷിബു ചോദ്യം ചെയ്യുകയായിരുന്നു. തുടര്‍ന്നാണ് തര്‍ക്കമുണ്ടായത്. തെന്മല പോലീസ് എത്തിയാണ് പ്രശ്‌നം പരിഹരിച്ചത്. തര്‍ക്കത്തിന്റെ ശബ്ദരേഖ പരാതിക്കാരന്‍ കെ.എസ്.ആര്‍.ടി.സി. ഡി.ടി.ഒക്ക് അയച്ചു. തുടര്‍ന്ന് ഡ്രൈവറേയും കണ്ടക്ടറേയും വിളിച്ചുവരുത്തി കാര്യത്തിന്റെ ഗൗരവം പറഞ്ഞ് മനസ്സിലാക്കി ഇരുവരില്‍നിന്നും വിശദീകരണം എഴുതിവാങ്ങി. ഈ റിപ്പോര്‍ട്ട് കെ.എസ്.ആര്‍.ടി.സി. വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറുമെന്ന് ഡി.ടി.ഒ. അറിയിച്ചു.






