Sorry, you need to enable JavaScript to visit this website.

സംവരണം 50 ശതമാനത്തിൽ കൂടുന്നത് ഭരണഘടനാ  വിരുദ്ധം; ഛത്തിസ്ഗഢ് ഹൈക്കോടതി സർക്കാർ നയം റദ്ദാക്കി 

റായ്പുർ- സർക്കാർ ജോലിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിലും സംവരണം 58 ശതമാനമാക്കി ഉയർത്തിയ ഛത്തിസ്ഗഢ് സർക്കാരിന്റെ തീരുമാനം ഹൈക്കോടതി റദ്ദാക്കി. സംവരണം അൻപതു ശതമാനത്തിനു മുകളിലാവുന്നത് ഭരണഘടനാ വിരുദ്ധമെന്ന് ഹൈക്കോടതി വ്യക്തമാക്കി.ബിജെപി ഭരണത്തിലിരുന്ന സമയത്ത്, 2012ലാണ് ഛത്തിസ്ഗഢിൽ സംവരണ പരിധി ഉയർത്തിയത്. ഇതിനെ ചോദ്യം ചെയ്തു സമർപ്പിച്ച ഹർജികളിലാണ് ചീഫ് ജസ്റ്റിസ് അരൂപ് കുമാറും ജസ്റ്റിസ് പിപി സാഹുവും അടങ്ങിയ ബെഞ്ചിന്റെ വിധി.
2012ൽ വരുത്തിയ ഭേദഗതി പ്രകാരം പട്ടിക ജാതിക്കാരുടെ സവരണം നാലു ശതമാനം കുറച്ച് 12 ആക്കി, പട്ടിക വർഗക്കാരുടെ സംവരണം 12 ശതമാനം വർധിപ്പിച്ച് 32ലേക്ക് ഉയർത്തി. ഇതിനോടൊപ്പം പതിനാലു ശതമാനം ഒബിസി സംവരണം കൂടി ആയതോടെ ആകെ സംവരണം 58 ശതമാനമായി. സർക്കാർ നടപടിക്കെതിരെ ഗുരു ഘസിദാസ് സാഹിത്യ സമിതി ഉൾപ്പെടെ ഒട്ടേറെ സംഘടനകളും വ്യക്തികളും കോടതിയെ സമീപിച്ചു. ജുലൈയിൽ വാദം പൂർത്തിയായ കേസിൽ ഇന്നലെയാണ് വിധി പറഞ്ഞത്.സംവരണം അൻപതു ശതമാനത്തിനു മുകളിൽ ഉയർത്തിയ നടപടി ഭരണഘടന ഉറപ്പു നൽകുന്ന തുല്യതയുടെ ലംഘനമാണെന്ന് ഹർജിക്കാർ വാദിച്ചു.
 

Latest News