Sorry, you need to enable JavaScript to visit this website.
Monday , September   26, 2022
Monday , September   26, 2022

കാനഡയില്‍ വെടിയേറ്റ ഇന്ത്യന്‍ വിദ്യാര്‍ഥി മരിച്ചു

ടൊറണ്ടോ-കാനഡയില്‍ നാട്ടുകാരനായ യുവാവ് നടത്തിയ കൂട്ടവെടിവെപ്പില്‍  ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇന്ത്യന്‍ വിദ്യാര്‍ഥി മരിച്ചു. ഇതോടെ വെടിവെപ്പില്‍  മരിച്ചവരുടെ എണ്ണം 3 ആയി. കൊനെസ്‌റ്റോഗ കോളജ് വിദ്യാര്‍ഥിയും ഓട്ടമൊബീല്‍ വര്‍ക്ക് ഷോപ്പില്‍ താല്‍ക്കാലിക ജീവനക്കാരനുമായ പഞ്ചാബ് സ്വദേശി സത്‌വീന്ദര്‍ സിങ്ങാണ് (28) മരിച്ചത്. പോലീസ് കോണ്‍സ്റ്റബിള്‍ ആന്‍ഡ്രൂ ഹോങ്, വര്‍ക്ക് ഷോപ്പിലെ മെക്കാനിക് ഷക്കീല്‍ അഷ്‌റഫ് എന്നിവരാണ് മരിച്ച മറ്റു 2 പേര്‍.വെടിവെപ്പ് നടത്തിയ സീന്‍ പെട്രിയെ (40) പിന്നീട് പൊലീസ് ബലപ്രയോഗത്തിനിടെ വെടിവച്ചു കൊന്നു. ഇയാളും മുന്‍പ് ഇതേ വര്‍ക്ക് ഷോപ്പിലെ ജീവനക്കാരനായിരുന്നു.
ദുബായില്‍ ട്രക്ക് ഡ്രൈറാണ് സത്‌വീന്ദറിന്റെ പിതാവ്. കോവിഡ് കാലം തുടങ്ങിയ ശേഷം മകനെ കണ്ടിട്ടില്ലാത്ത പിതാവ് മരണസമയത്ത് ആശുപത്രിയിലുണ്ടായിരുന്നു. ഗോഫണ്ട്മീ എന്ന കൂട്ടായ്മ മരിച്ച വിദ്യാര്‍ഥിക്കായി 35,000 ഡോളര്‍ സമാഹരിച്ചു നല്‍കി.
 

Latest News