ഹൈദരാബാദ്-ലിഫ്റ്റ് ചോദിച്ച് വാഹനത്തില്‍ കയറിയ യുവാവ് വിഷം കുത്തിവെച്ചതിനെ തുടര്‍ന്ന് കര്‍ഷകന്‍ മരിച്ചു.
തെലങ്കാനയിലെ മുദിഗോണ്ട മണ്ഡലിലാണ് സംഭവം.
ചിന്തകനി മണ്ഡലത്തിലെ ബൊപ്പാരം ഗ്രാമത്തില്‍ നിന്നുള്ള ശൈഖ് ജമാല്‍ ആണ് മരിച്ചത്. ആന്ധ്രാപ്രദേശിലെ ഗന്ദ്രായി ഗ്രാമത്തില്‍ താമസിക്കുന്ന മകളെ കാണാന്‍ പോകുകയായിരുന്നു അദ്ദേഹം.
മുദിഗൊണ്ട മണ്ഡലിലെ വല്ലഭി ഗ്രാമത്തില്‍ എത്തിയപ്പോള്‍ ഒരാള്‍ തടഞ്ഞുനിര്‍ത്തി ലിഫ്റ്റ് ചോദിച്ച് വാഹനത്തില്‍ കയറുകയായിരുന്നു. പിന്നാലെ അയാള്‍ തുടയില്‍ കുത്തിവച്ചതിനെ തുടര്‍ന്ന് ജമാല്‍ വാഹനത്തില്‍ നിന്ന് ചാടി ഓടി. ഉടന്‍ തന്നെ വീട്ടുകാരെ വിളിച്ച് വിവരം അറിയിച്ചു.
ജമാല്‍ സംഭവം വിവരിക്കുന്നതിനിടെ ശരീരത്തില്‍ വിഷം പടര്‍ന്നതിനാല്‍ ബോധരഹിതനായി.
ബോധരഹിതനായി വീഴുന്നത് കണ്ട നാട്ടുകാര്‍ വല്ലഭി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ച പോലീസ് കൊലയാളി വിഷം കുത്തിവെക്കാന്‍ ഉപയോഗിച്ച സിറിഞ്ച് കണ്ടെത്തി.






