Sorry, you need to enable JavaScript to visit this website.

ആടിയുലയുന്ന സൂചിക, നിഫ്റ്റിക്ക് തളർച്ച 

മുൻ നിര ഓഹരികൾക്ക് നേരിട്ട തിരിച്ചടി നിക്ഷേപകരെ സമ്മർദ്ദത്തിലാക്കിയതോടെ ഇൻഡക്‌സുകൾ ആടി ഉലഞ്ഞു. വിദേശത്ത് നിന്നുള്ള പ്രതികൂല വാർത്തകൾ ആഭ്യന്തരവിദേശ ഫണ്ടുകളെ ബാധ്യതകൾ വിറ്റുമാറാൻ പ്രേരിപ്പിച്ചത് ബോംബെ സെൻസെക്‌സിനെയും നിഫ്റ്റിയെും വാരത്തിന്റെ രണ്ടാം പകുതിയിൽ തളർത്തി. പിന്നിട്ടവാരം സെൻസെക്‌സ് 1027 പോയിൻറ്റും നിഫ്റ്റി 302 പോയിൻറ്റും നഷ്ടത്തിലാണ്. 
വാരമദ്ധ്യത്തിൽ അഞ്ച് മാസത്തിലെ ഏറ്റവും ഉയർന്ന റേഞ്ചിലേയ്ക്ക് നിഫ്റ്റി സൂചിക ചുവടുവെച്ചതിനിടയിലാണ് അമേരിക്കൻ സാമ്പത്തിക ഞെരുക്കം ഡൗ ജോൺസ്, എസ് ആൻറ് പി ഇൻഡക്‌സുകളെ പിടിച്ച് ഉലച്ചത്. ഇതോടെ യു എസ് മാർക്കറ്റ് മാത്രമല്ല, യുറോ ഏഷ്യൻ ഓഹരി ഇൻഡക്‌സുകളും പ്രതിസന്ധിലായി. 
   വാരാരംഭത്തിൽ ഇന്ത്യൻ വിപണി നേട്ടത്തിലായിരുന്നങ്കിലും വിദേശത്ത് നിന്നുള്ള    പ്രതികൂല വാർത്തകൾ ഊഹക്കച്ചവടക്കാരയും വിൽപ്പനക്കാരെയും വിപണിയിലേയ്ക്ക് അടുപ്പിച്ചു. വാരമദ്ധ്യത്തിൽ കരടികൾ നടത്തിയ കടന്നാക്രമണം ഇന്ത്യൻ നിക്ഷേപകരുടെ ഉറക്കം കെടുത്തിയെങ്കിലും  ഇന്ന് ഓപ്പണിങ് വേളയിൽ മാർക്കറ്റിൽ തിരിച്ചു വരവ് പ്രതീക്ഷിക്കാം. നിഫ്റ്റി സൂചിക 50 മുതൽ 100 പോയിൻറ്റ് വരെ ആദ്യ പകുതിയിൽ ഉയരാം. സിംഗപ്പൂർ നിഫ്റ്റിയിൽ നിന്നും അനുകൂല വാർത്തകൾ പുറത്തുവന്നാൽ ഇന്ത്യൻ നിഫ്റ്റി 50 സൂചിക 17,600 ന് മുകളിൽ ഇടം കണ്ടെത്തും.    
    പിന്നിട്ടവാരം നിഫ്റ്റി 17,900 റേഞ്ചിൽ നിന്നും ഏറെ നിർണ്ണായകമെന്ന് വിപണി വിശേഷിപ്പിച്ച 18,000 പോയിൻറ്റിലെ പ്രതിരോധം മറികടന്നത് പ്രദേശിക നിഷേപകരെ ആകർഷിച്ചു. വാങ്ങൽ താൽപര്യത്തിൽ 18,096 വരെ മുന്നേറിയഘട്ടത്തിൽ ഊഹക്കച്ചവടക്കാരും ഫണ്ടുകളും വിൽപ്പനയിലേയ്ക്ക് ചുവട് മാറ്റിയത് സ്ഥിതി സങ്കീർണ്ണമാക്കി. ഇതോടെ ആടി ഉലഞ്ഞ നിഫ്റ്റി 17,497 റേഞ്ചിലേയ്ക്ക് സാങ്കേതിക പരീക്ഷണം നടത്തിയ ശേഷം വാരാന്ത്യം 17,530 ലാണ്. ഈവാരം നിഫ്റ്റി 17,319 പോയിൻറ്റിലെ താങ്ങ്  നിലനിർത്തി 17,918 ലേയ്ക്ക് ഉയരാനള്ള ശ്രമം വിജയിച്ചാൽ വാരത്തിൻറ്റ രണ്ടാം പകുതിയിൽ സൂചിക 18,100 നെ ഉറ്റ്‌നോക്കാം. അതേ സമയം ആദ്യ താങ്ങ് നഷ്ടമായാൽ നിഫ്റ്റി 17,108 ലേയ്ക്ക് തളരും. ഡെയ്‌ലി ചാർട്ടിൽ നിഫ്റ്റിയുടെ സാങ്കേതിക ചലനങ്ങൾ പരിശോധിച്ചാൽ സൂപ്പർ ട്രെൻറ് ബുള്ളിഷാണ്.  
ബോംബെ സെൻസെക്‌സ് 59,793 പോയിൻറ്റിൽ നിന്നും 60,000 ലെ പ്രതിരോധം തകർത്ത് 60,676 വരെ ഉയർന്നു. എന്നാൽ ഈ അവസരത്തിൽ ഫണ്ടുകളും ഓപ്പറേറ്റർമാരും മുൻ നിര ഓഹരികളിൽ ലാഭമെടുപ്പിന് കാണിച്ച തിടുക്കം പിന്നീട് വിൽപ്പന സമ്മർദ്ദതോടെ വെളളിയാഴ്ച്ച സൂചിക 58,687 ലേയ്ക്ക് തളർന്ന ശേഷം വ്യാപാരാന്ത്യം 58,766 പോയിൻറ്റിലാണ്. സൂചികയ്ക്ക് 60,06561,365 പോയിൻറ്റിൽ പ്രതിരോധവും 58,07657,387 ൽ താങ്ങുമുണ്ട്.  
   ഓട്ടോ, റിയൽറ്റി, ഓയിൽ ആൻഡ് ഗ്യാസ്, എനർജി, ടെക്‌നോളജി വിഭാഗം ഓഹരികൾക്ക് തിരിച്ചടിനേരിട്ടു. മുൻ നിര ഓഹരികളായ ഇൻഫോസീസ്, വിപ്രോ, എച്ച് സി എൽ, റ്റി സി എസ്, ടെക് മഹീന്ദ്ര, എച്ച് യു എൽ, ഡോ: റെഡീസ്, സൺ ഫാർമ്മ, ആർ ഐ എൽ, എച്ച് ഡി എഫ് സി, എം ആൻറ് എം തുടങ്ങിയവടെ നിരക്ക് കുറഞ്ഞു. എസ് ബി ഐ, ഐ സി ഐ സി ഐ ബാങ്ക്, ആർ ഐ എൽ, ഇൻഡസ് ബാങ്ക്, ടാറ്റാ സ്റ്റീൽ, മാരുതി, എയർടെൽ ഓഹരികളിൽ നിക്ഷേപകർ താൽപര്യം കാണിച്ചു. 
ആഭ്യന്തര വിദേശ ഫണ്ടുകൾ ചേർന്ന് ഏകദേശം 9000 കോടി രൂപയുടെ ഓഹരികൾ വിൽപ്പന നടത്തി. ഫോറെക്‌സ് മാർക്കറ്റിൽ രൂപയുടെ മൂല്യം വാരാവസാനം 79.72 ലാണ്. ഡോളറിന് മുന്നിൽ രൂപ 80.50 ലേയ്ക്ക് ദുർബലമാകാന് സാധ്യത.  ആഗോള എണ്ണ വിപണി നാല് മാസമായി വിൽപ്പനക്കാരുടെ നിയന്ത്രണത്തിലാണ്. ക്രൂഡ് ഓയിൽ വാരാന്ത്യം ബാരലിന് 85 ഡോളറിലാണ്. സ്വർണം 1717 ഡോളറിൽ നിന്നും 1675 ലേയ്ക്ക് താഴ്ന്നു. 
    

Latest News