Sorry, you need to enable JavaScript to visit this website.
Thursday , December   08, 2022
Thursday , December   08, 2022

വിലയിൽ ഒളിഞ്ഞിരിക്കുന്ന മാർക്കറ്റിംഗ് തന്ത്രം

ബിസിനസ് വളർച്ചക്ക് വേണ്ടി നമ്മൾ ദിവസവും പല തരത്തിലും മാർക്കറ്റിംഗ്  തന്ത്രങ്ങൾ പയറ്റുകയും അതിലൂടെ ഘട്ടം ഘട്ടമായി സ്ഥാപനത്തെ വളർത്തിയെടുക്കാൻ  ശ്രമിക്കുകയും ചെയ്യുന്നു. അതേയവസരത്തിൽ നമ്മുടെ നാട്ടിലെ പല ചെറുകിട കച്ചവടക്കാരും ഒരു മാർക്കറ്റിംഗ് തന്ത്രം എന്താണെന്നു കേൾക്കുകപോലും ചെയ്യാതെ അവരുടെ ബിസിനസ് ഇരുപതും മുപ്പതും വർഷമായി ഒരു പ്രശ്‌നവുമില്ലാതെ മുന്നോട്ടു കൊണ്ടുപോവുന്നതായി നമുക്ക് കാണാൻ കഴിയുകയും ചെയ്യുന്നു.
ഇത്തരം ആളുകളുടെ ബിസിനസിനെ ഒരു തരത്തിലും വിപണിയിലെ പ്രതികൂല ഘടകങ്ങൾ തടസ്സപ്പെടുത്താറില്ല. ഇത്തരം ആളുകൾ ഒരു ബിസിനസ് സ്‌കൂളിലും പഠിക്കുകയോ മാർക്കറ്റിംഗ്്് തന്ത്രങ്ങൾ
സ്വായത്തമാക്കാൻ ഏതെങ്കിലും സ്‌പെഷ്യൽ ട്രെയിനിങ് പ്രോഗ്രാമിൽ പങ്കെടുക്കുകയോ ചെയ്യാത്തവരുമാണ്. അപ്പോൾ ഈ ബിസിനസ് രഹസ്യമെന്താവും?  

മാർക്കറ്റിംഗിൽ ഏഴോളം സ്ട്രാറ്റജികൾ ഏറ്റവും കുറഞ്ഞത് പഠിപ്പിക്കാറുണ്ട്. പ്രോഡക്ട്, പ്രൈസ്, പ്രമോഷൻ, പ്ലൈസ്, പാക്കേജിങ്, പൊസിഷനിംഗ്, പീപ്പിൾ എന്നിങ്ങനെ പോവുന്നു ഇത്തരം കാര്യങ്ങൾ. ഈ ഏഴു ഘടകങ്ങളെ ഒന്നൊന്നായി ഒരു ബിൽഡിങ്ങിന്റെ തൂണുകളായി സങ്കൽപിക്കുക. അങ്ങനെയാണെങ്കിൽ ആ  ബിൽഡിങ്ങിന്റെ എല്ലാ ഭാരവും താങ്ങുകയും ഇതര തൂണുകളിലേക്ക്്് യഥേഷ്ടം മാറ്റപ്പെടുകയും ചെയ്യുന്ന പ്രധാന ധർമമാണ് ഏറ്റവും നടുവിലെ തൂൺ ചെയ്യുന്നത്. ഈ പറഞ്ഞ നടുവിലെ
തൂണിനു വരുന്ന ബലക്ഷയം സ്വാഭാവികമായും മൊത്തം കെട്ടിടത്തിന്റെ  നിലനിൽപിനെ വളരെ പ്രതികൂലമായി ബാധിക്കും എന്നതിനൊരു തർക്കവുമില്ല. ഈ പറഞ്ഞ നടുവിലത്തെ തൂണിന്റെ ധർമ്മമാണ് സ്ട്രാറ്റജിയിൽ പ്രൈസിങ് ചെയ്യുന്നത്. നിങ്ങൾ എന്ത് തന്നെ നടപ്പിലാക്കിയാലും എത്ര നല്ല കസ്റ്റമർ സേവനം നൽകിയാലും ബിസിനസ് മുന്നോട്ട് പോവില്ല. പ്രൈസിങ് ശരിയായ രീതിയിൽ നടപ്പിലായില്ലെങ്കിൽ. 

നിങ്ങളുടെ ബിസിനസ് ഏറ്റവും നല്ല രീതിയിൽ മുന്നോട്ട് പോവുന്നതിനും ദൈനംദിന ചെലവുകൾ ആനുപാതികമായി കുറയ്ക്കുന്നതിനും ഏറ്റവും പ്രധാനം സ്ഥാപനത്തിന്റെ വാതിലുകൾ എപ്പോഴും തുറക്കുകയും അടക്കുകയും ചെയ്യുന്ന അവസ്ഥയിലേക്ക് കൊണ്ട് വരിക എന്നതാണ്. വാതിൽ തുറക്കുക, അടയ്ക്കുക എന്നത് കൊണ്ടുദ്ദേശിച്ചത് ഒന്നിനൊന്നായി കസ്റ്റമേഴ്‌സ് സ്ഥാപനത്തിലേക്ക്്് വരുകയും പോവുകയും ചെയ്യുന്നു എന്നതിനെയാണ് ഉദ്ദേശിച്ചത്. നിങ്ങൾ നൽകുന്ന എല്ലാ സേവനങ്ങളും ഒരു ഉപഭോക്താവിനെ സംബന്ധിച്ച് ഉണ്ടെങ്കിൽ അനുഗ്രഹം എന്ന് മാത്രം. പക്ഷേ എല്ലാം നൽകിയിട്ടും കസ്റ്റമറുടെ ആവശ്യം ഉണ്ടായിട്ടും എടുത്താൽ കിട്ടാത്ത വിലയാണ് നൽകിയതെങ്കിൽ ഒരിക്കലും നിങ്ങളുടെ ബിസിനസിനെ സെയിൽസ് ക്ലോസിങ് രംഗത്തേക്ക് അടുപ്പിക്കാൻ കഴിയില്ല. കസ്റ്റമർ ചിരിച്ചുകൊണ്ട് മറ്റു അവസരങ്ങൾ നോക്കി ഇറങ്ങും എന്നർത്ഥം. ആദ്യം പ്രൈസിങ് വളരെ കൃത്യമായി നടപ്പിലാക്കി 
ഒപ്പം മറ്റു മാർക്കറ്റിംഗ് തന്ത്രങ്ങൾ കൂടി ഫലപ്രദമായി ചെയ്താൽ കാര്യങ്ങൾ വളരെ എളുപ്പമാവുകയും ബിസിനസ് പെട്ടെന്ന് പച്ചപിടിക്കാൻ തുടങ്ങുകയും ചെയ്യും. കൂടിയ പ്രൈസിങ് നടപ്പിലാക്കിയ ബിസിനസുകൾ പലതും പരാജയപ്പെട്ടു പോകുന്നു. മാത്രമല്ല, അവ പലപ്പോഴും നല്ല അവസരങ്ങൾ നഷ്ടപ്പെടുത്തുകയും ചെയ്യുന്നു.

ബിസിനസിന്റെ യഥാർത്ഥ ധർമ്മം ഉപഭോക്താവിന്റെ പ്രശ്‌നം കണ്ടറിഞ്ഞു അവനു വേണ്ട സേവനങ്ങൾ ഏറ്റവും കുറഞ്ഞ നിരക്കിൽ നൽകുക എന്നതാണ്. ലാഭം ഉണ്ടാക്കുകയെന്നത് സാങ്കേതികമായി ക്രമേണ നടപ്പിൽ വരുത്തുകയും കസ്റ്റമറുടെ ശ്രദ്ധയിൽ വരാത്ത വിധത്തിൽ അതിനെ ഏകീകരിച്ചുകൊണ്ടു വരുകയും ചെയ്യുക എന്നതാണ് നമ്മൾ നടപ്പിലാക്കേണ്ട  ഏറ്റവും നല്ല സ്ട്രാറ്റജി. പോപ്‌കോൺ, ചില മരുന്നുകൾ, ഡയമണ്ട്, കണ്ണടകൾ, കോഫി എന്നിവ വളരെ കൂടിയ വിലയിൽ വില്പന നടത്തുന്നതായി കാണാം. പക്ഷെ ഈ കസ്റ്റമേഴ്‌സ് അടുത്ത പ്രാവശ്യം ഇനി ഇവിടേക്കില്ല എന്ന പ്രതിജ്ഞയിലാണ് പലപ്പോഴും വലിയ ബില്ല്് നൽകി മടങ്ങിപ്പോവുന്നത്. ഈ വിഷയത്തെ സീരിയസായി എടുത്തിൽ മാർക്കറ്റിൽ ഇടക്കിടെ വരുന്ന പ്രതികൂല നിലപാടിൽ കസ്റ്റമേഴ്‌സ് ആദ്യം വിട്ടുകളയുക ഇത്തരം സ്ഥാപനങ്ങളെയായിരിക്കുമെന്ന കാര്യം മറക്കാതിരിക്കുക.  

ബിസിനസ് വളർച്ച എന്നത്  ഉപഭോക്താവിന്റെ മനസ്സിൽ നമ്മുടെ സ്ഥാപനത്തിന്റെ ഓർമ നൽകിക്കൊണ്ട്്് കൊണ്ട് നല്ല സ്ഥാനം നേടലാണ്. അതിലേക്ക് പടിപടിയായി കയറിപ്പോകാനുള്ള ഏറ്റവും നല്ല മാർഗമാണ് പ്രൈസിംഗ് സ്ട്രാറ്റജി കൃത്യമായി നടപ്പിലാക്കുക എന്നത്. നിങ്ങളുടെ സ്ഥാപനത്തിലെ പ്രൈസിങ് ശരിയാണ് എന്ന് നിങ്ങളുടെ മനസ്സ്്് പറയുന്നുവെങ്കിൽ അതിനർത്ഥം ദിവസവും നിങ്ങളുടെ സ്ഥാപനത്തിലേക്ക് ധാരാളം കസ്റ്റമേഴ്‌സ് വന്നുപോവുന്നു എന്നർത്ഥം. ഇല്ലെങ്കിൽ ഇന്ന് തന്നെ വീഴ്ചകൾ കണ്ടെത്തി പരിഹാരമാർഗങ്ങൾ തേടുതയെന്നത്് അനിവാര്യമാണ്.

(ഇക്വിറ്റി ഇന്ത്യാ ആന്റ് റിസർച്ചിൽ ഇൻവെസ്റ്റ്മെന്റ് ആന്റ് സ്ട്രാറ്റജി കൺസൾട്ടന്റാണ് ലേഖകൻ. ബന്ധപ്പെടാവുന്ന നമ്പർ: 0091 8547484769, 0091 7902240332)

Latest News