Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

നടിയെ ആക്രമിച്ച കേസില്‍ കോടതി മാറ്റരുതെന്ന ഹരജിയില്‍ വിധി വ്യാഴാഴ്ച

കൊച്ചി-നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി മാറ്റുന്നതിനെതിരായ ഹരജിയില്‍ ഹൈക്കോടതി വ്യാഴാഴ്ച വിധി പറയും.  നടി നല്‍കിയ ഹരജിയില്‍ ജസ്റ്റിസ് സിയാദ് റഹ്മാനാണ് വിധി പറയുക.

കേസിലെ വിചാരണ എറണാകുളം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റുന്നതിനെതിരെയാണ് നടി ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്. നേരത്തെ ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് എറണാകുളം സി.ബി.ഐ പ്രത്യേക കോടതി കേസ് പരിഗണിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ അതില്‍നിന്ന് വ്യത്യസ്തമായി ഹൈക്കോടതി രജിസ്ട്രി ഒരു ഓഫീസ് ഉത്തരവിലൂടെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റാന്‍ ഉത്തരവിടുകയായിരുന്നു.

ഇത് നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ്  നടി ഹൈക്കോടതിയെ സമീപിച്ചത്. കേസ് പ്രത്യേക കോടതി പരിഗണിക്കണമെന്ന ജുഡിഷ്യല്‍ ഉത്തരവ് നിലനില്‍ക്കെ കേസ് മാറ്റുന്നത് നിയമവിരുദ്ധമാണെന്ന് ഹരജിയില്‍ പറയുന്നു.

ഹരജിയി പരിഗണിക്കുന്നതില്‍നിന്ന് കഴിഞ്ഞ വെള്ളിയാഴ്ച ജസ്റ്റിസ് കൗസര്‍ പിന്മാറിയിരുന്നു. മെമ്മറി കാര്‍ഡ് പരിശോധനയ്ക്ക് അയക്കണമെന്ന നടിയുടെ ഹരജിയിലും നേരത്തെ ഇതേ ബെഞ്ച് പിന്മാറിയിരുന്നു.

 

Latest News