Sorry, you need to enable JavaScript to visit this website.

ക്ഷേത്രത്തില്‍ ഫാഷന്‍ ഷോ; ബജ്‌റംഗ്ദള്‍ ഇടപെട്ട് തടഞ്ഞു; വീഡിയോയില്‍ ഹിജാബ് ധരിച്ച സ്ത്രീയും

റായ്പൂര്‍- ഛത്തീസ്ഗഡിലെ റായ്പൂരില്‍  സലാസര്‍ ബാലാജി ക്ഷേത്രത്തില്‍ സംഘടിപ്പിച്ച ഫാഷന്‍ ഷോ ബജ്‌റംഗ്ദള്‍ പ്രതിഷേധത്തെ തുടര്‍ന്ന് നിര്‍ത്തി.
തെലിബന്ധ പോലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള സലാസര്‍ ക്ഷേത്രത്തില്‍ എഫ്ഡിസിഎ എന്ന കമ്പനിയാണ് ഫാഷന്‍ ഷോ ഒരുക്കിയത്.
പരിപാടിക്കെതിരെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്ന വീഡിയോ പുറത്തുവന്നു. ക്ഷേത്രത്തില്‍ ഇത്തരമൊരു പരിപാടി നടത്തിയതിന് സംഘാടകരോട് വിശദീകരണം തേടുന്നത് വീഡിയോയില്‍ കാണാം. ഹിജാബ് ധരിച്ച ഒരു സ്ത്രീ  സംഘാടകരുടെ ഭാഗത്ത് നിന്ന് പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം.
സംഭവം ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തിയെന്ന് പ്രതിഷേധത്തിനിടെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ പറഞ്ഞു.
ക്ഷേത്രത്തിലെ ഹാള്‍ ഫാഷന്‍ ഷോയുടെ വേദിയാക്കി മാറ്റിയെന്നാണ് ആരോപണം.
വാര്‍ത്ത പരന്നതോടെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി പരിപാടിക്കെതിരെ പ്രകടനം നടത്തി.
മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് സംഘാടകര്‍ക്കെതിരെ തെലിബന്ധ പോലീസ് സ്‌റ്റേഷനില്‍  പരാതി നല്‍കിയിട്ടുണ്ടെന്ന് ബജ്‌റംഗ്ദള്‍ ജില്ലാ കണ്‍വീനര്‍ രവി വാധ്‌വാനി പറഞ്ഞു.

 

Latest News