കൊച്ചി- കോതമംഗലത്ത് ആറുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റില്‍. ഉത്തര്‍പ്രദേശ് സ്വദേശി ശദാബ് ആണ് അറസ്റ്റിലായത്. ഉത്തര്‍പ്രദേശില്‍ നിന്നാണ് കേരള പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇതര സംസ്ഥാന തൊഴിലാളിയുടെ മകളെയാണ് ഇയാള്‍ പീഡിപ്പിച്ചത്.
മൂന്നാഴ്ച മുമ്പാണ് സംഭവം. തുടര്‍ന്ന് ശദാബ് ഉത്തര്‍പ്രദേശിലേക്ക് കടന്നു. പരാതി ലഭിച്ചതിനെ തുടര്‍ന്ന് കോതമംഗലം പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ തിരിച്ചറിയുകയായിരുന്നു. തുടര്‍ന്ന് യു.പിയിലെത്തിയ അന്വേഷണ സംഘം ഇയാളെ അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.






