സാധനം വാങ്ങാനെത്തി വ്യാപാരിയായ സ്ത്രീയെ പീഡിപ്പിച്ചു, പ്രതി പിടിയില്‍

ഇടുക്കി- വണ്ടിപ്പെരിയാര്‍ പശുമല ആറ്റോരത്ത് 55കാരിയെ പീഡിപ്പിച്ച കേസില്‍ 45കാരനെ വണ്ടിപ്പെരിയാര്‍ പോലീസ് അറസ്റ്റ് ചെയ്തു. അയ്യപ്പന്‍കോവില്‍ മാട്ടുംകൂട് പുത്തന്‍പുരയ്ക്കല്‍ വിനോദ് ജോസഫിനെയാണ് പിടികൂടിയത്.

ആറ്റോരത്തെ താമസക്കാരിയും വീടിനൊപ്പം വ്യാപാര സ്ഥാപനം നടത്തുന്നതുമായ വീട്ടമ്മയാണ് കഴിഞ്ഞ ദിവസം പീഡനത്തിനിരയായത്. രാത്രി 7 മണിയോടുകൂടിയാണ് കേസിനാസ്പദ സംഭവമുണ്ടായത്. വ്യാപാര സ്ഥാപനത്തില്‍ സാധനം വാങ്ങുവാനെന്ന വ്യാജേന എത്തുകയും വാതില്‍ തുറന്ന് അകത്ത് കയറി സ്ത്രീയെ പീഡിപ്പിക്കുകയുമായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിന് ശേഷം ഇതേ വീടിന് മുകളില്‍ താമസിക്കുന്ന വാടകക്കാരന്‍ എത്തിയതോടെയാണ് പീഡനവിവരം പുറത്താവുന്നത്. തുടര്‍ന്ന് ഇയാള്‍ വണ്ടിപ്പെരിയാര്‍ പോലീസില്‍ അറിയിച്ചു. പിന്നീട് പ്രതിയെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. ബലാത്സംഗം, അതിക്രമിച്ചു കടക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. പീഡനത്തെ തുടര്‍ന്ന് അവശയായ വീട്ടമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വണ്ടിപ്പെരിയാര്‍ പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഫിലിപ്പ് സാമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
 

 

Latest News