Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

VIDEO മഹ്‌സയുടെ ഖബറടക്ക ചടങ്ങില്‍ ഹിജാബ് വലിച്ചെറിഞ്ഞ് പ്രതിഷേധം

ടെഹ്‌റാന്‍- ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ സദാചാര പോലീസ് അറസ്റ്റ് ചെയ്ത ശേഷം മരിച്ച മഹ്‌സ അമിനിയുടെ സംസ്‌കാര ചടങ്ങിനിടെ നിര്‍ബന്ധിത ഹിജാബിനെതിരെ പ്രതിഷേധ സൂചകമായി നിരവധി ഇറാനിയന്‍ സ്ത്രീകള്‍ ശിരോവസ്ത്രം അഴിച്ചെറിഞ്ഞു.
മുടി പൂര്‍ണമായി മറയ്ക്കാതെ അനുചിതമായ രീതിയില്‍ ഹിജാബ് ധരിച്ചതിന് സദാചാര പോലീസ് അറസ്റ്റ് ചെയ്ത് ദിവസങ്ങള്‍ക്ക് ശേഷമാണ് 22 കാരിയായ മഹ്‌സ അമിനി മരിച്ചത്.
പുനര്‍ വിദ്യാഭ്യാസത്തിനായി തടങ്കല്‍ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുന്നതിനിടയില്‍ പോലീസ് വാനില്‍ വെച്ച് ആക്രമിക്കപ്പെടുകയായിരുന്നു. പടിഞ്ഞാറന്‍ കുര്‍ദിസ്ഥാന്‍ പ്രവിശ്യയിലെ മഹ്‌സയുടെ ജന്മനാടായ സഖാസ് പട്ടണത്തിലാണ് സംസ്‌കാരം നടന്നത്.
ഖബറടക്ക ചടങ്ങില്‍ പ്രതിഷേധിച്ചവര്‍  സ്വേച്ഛാധിപതി തുലയട്ടെ  എന്ന് മുദ്രാവാക്യം വിളിക്കുന്ന നിരവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു.
22 വയസ്സുള്ള മഹ്‌സ അമിനിയെ പോലീസ് കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ഇറാന്‍ സാഗെസിലെ സ്ത്രീകള്‍ ശിരോവസ്ത്രം അഴിച്ചുമാറ്റിയെന്നാണ് ഇറാനിയന്‍ പത്രപ്രവര്‍ത്തകനും ആക്ടിവിസ്റ്റുമായ മസിഹ് അലിനെജാദ് ട്വിറ്ററില്‍ കുറിച്ചത്. ഹിജാബ് നീക്കം ചെയ്യുന്നത് ഇറാനില്‍ ശിക്ഷാര്‍ഹമായ കുറ്റമാണ്. ലോകമെമ്പാടുമുള്ള സ്ത്രീകളും പുരുഷന്മാരും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കണമെന്ന്  അദ്ദേഹം ആഹ്വാനം ചെയ്തു.

Latest News