നാദാപുരം - ഭര്‍തൃമതിയും ഊമയുമായ യുവതിയെ പീഡിപ്പിച്ചതായി പരാതി. രണ്ട് പേര്‍ക്കെതിരെ നാദാപുരം പോലീസ് കേസെടുത്തു. ഒരാളെ കസ്റ്റഡിയിലെടുത്തു. അരൂര്‍ പെരുമുണ്ടച്ചേരിയിലാണ് സംഭവം, പെരകുമുണ്ടച്ചേരി മന്നികണ്ടി രാജന്‍, പീരികില്‍ മീത്തല്‍ പ്രതീഷ് എന്നിവര്‍ക്കെതിരെയാണ് പരാതി. പ്രതീഷിനെ വൈകീട്ട് നാദാപുരം പോലീസ് വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്തു. ഒളിവില്‍ പോയ രാജനെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കി.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഭര്‍ത്താവ് പുറത്തുപോയ സമയത്ത് രാജന്‍ വീടിനകത്ത് കയറി പീഡിപ്പിക്കാന്‍ ശ്രമിക്കുന്നത് തിരിച്ചെത്തിയ ഭര്‍ത്താവ് കാണുകയായിരുന്നു. രാജന്‍ ഓടി രക്ഷപ്പെട്ടെങ്കിലും ശനിയാഴ്ച വൈകീട്ട് അടുത്ത കടയിലെത്തിയ രാജനെ തിരിച്ചറിഞ്ഞ് ബന്ധുക്കള്‍ക്ക് കാണിച്ചു കൊടുക്കുകയായിരുന്നു. നേരത്തെ പ്രതീഷും പീഡിപ്പിച്ചതായി മൊഴി നല്‍കിയതിനെ തുടര്‍ന്നാണ് അയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. യുവതിയുടേയും ബന്ധുക്കളുടേയും മൊഴി പോലീസ് രേഖപ്പെടുത്തി.