രാഷ്ട്രപതി ദ്രൗപദി മുര്‍മു ലണ്ടനില്‍; രാജ്ഞിയുടെ അന്ത്യയാത്രയില്‍ പങ്കെടുക്കും

ലണ്ടന്‍- അന്തരിച്ച എലിസബത്ത് രാജ്ഞിക്ക് ഇന്ത്യന്‍ സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ആദരം അര്‍പ്പിക്കാനും സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാനുമായി രാഷ്ട്രപതി ദ്രൗപദി മുര്‍മു ലണ്ടനില്‍ എത്തി. ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി വിനയ് മോഹന്‍ ക്വാത്ര ഉള്‍പ്പെടെയുള്ള സംഘം രാഷ്ട്രപതിയെ അനുഗമിക്കുന്നുണ്ട്. വിമാനത്താവളത്തിലെത്തിയ രാഷ്ട്രപതിയെ ബ്രിട്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ സ്വീകരിച്ചു.

നൂറിലേറെ രാഷ്ട്രത്തലവന്മാര്‍ അടക്കം 2,000 അതിഥികളുടെ സാന്നിധ്യത്തില്‍ വെസ്റ്റ്മിന്‍സ്റ്റര്‍ ഹാളിലാണ് എലിസബത്ത് രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങുകള്‍. പള്ളിയിലെ ശുശ്രൂഷയ്ക്കുശേഷം വിന്‍ഡ്‌സറിലേക്കു കൊണ്ടുപോകും. കഴിഞ്ഞ വര്‍ഷം മരിച്ച ഭര്‍ത്താവ് ഫിലിപ് രാജകുമാരന് അരികെയാണു രാജ്ഞിയുടെ അന്ത്യവിശ്രമം.

 

Latest News