ഇടി മിന്നല്‍നേരത്തേ  അറിയാനും സംവിധാനം 

ഇടിമിന്നല്‍മുന്‍കൂട്ടി അറിയാന്‍ പുതിയ  ആപ്പ്. കര്‍ണാടക ഡിസാസ്റ്റര്‍ മോണിറ്ററിംഗ് കമ്മിറ്റിയാണ് ഇടിമിന്നലിനെ മുന്‍കൂട്ടി അറിയാന്‍ പുതിയ ആപ്പുമായി രംഗപ്രവേശനം ചെയ്തിരിക്കുന്നത്. സംസ്ഥാനത്ത് മിന്നലേറ്റുള്ള മരണങ്ങള്‍ വര്‍ദ്ധിച്ച് വരുന്ന സാഹചര്യം കണക്കിലെടുത്താണ് ആപ്പ് പുറത്തിറക്കിയതെന്ന് ഡവലപ്പ്‌മെന്റ് കമ്മിഷണര്‍ഡി.വി പ്രസാദ് പറഞ്ഞു. സംസ്ഥാനത്ത് മിന്നല്‍ സാദ്ധ്യതയുള്ള 11 ഇടങ്ങളില്‍ സ്ഥാപിച്ച ലൈറ്റനിംഗ് ഡിറ്റക്ടറുകളില്‍നിന്നാണ് വിവരം മുന്‍കൂട്ടി അറിയാന്‍ സാധിക്കുക. ഇടിമിന്നല്‍ ഉണ്ടാവുന്നതിന്റെ 45 മിനിട്ടുകള്‍ക്ക് മുമ്പായി മുന്നറിയിപ്പ് നല്‍കാന്‍ ആപ്പിന് കഴിയും. മിന്നലിന്റെ തീവ്രതയുടെ അടിസ്ഥാനത്തില്‍ നാല് നിറത്തിലുള്ള സന്ദേശമാണ് ഫോണില്‍എത്തുക. ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ വരുന്ന മിന്നലിന് ചുവപ്പ് നിറവും അഞ്ച് കിലോമീറ്റര്‍പരിധിയില്‍ഓറഞ്ച് നിറവും 15 കിലോമീറ്റര്‍പരിധിയില്‍മഞ്ഞ നിറവും അപകടമില്ലാത്ത സാഹചര്യത്തില്‍പച്ചനിറവുമാണ് തെളിയുക.
ഈ ആപ്പ് എറ്റവും കൂടുതല്‍പ്രയോജനം ചെയ്യുക കര്‍ഷകര്‍ക്കായിരിക്കും. ഇടിമിന്നല്‍വരുന്നുണ്ടെങ്കില്‍കൃഷി സ്ഥലങ്ങളില്‍ജോലി ചെയ്യുന്നവര്‍ക്ക് ആവശ്യമായ നടപടികള്‍സ്വീകരിക്കാന്‍സാധിക്കും. 2009 മുതല്‍കര്‍ണാടകയില്‍647 പേരാണ് ഇടിമിന്നലേറ്റ് മരിച്ചത്. ഗൂഗിള്‍പ്ലേസ്‌റ്റോര്‍, ആപ്പിള്‍നസ്‌റ്റോര്‍ എന്നിവയില്‍ നിന്നും ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.  

Latest News