Sorry, you need to enable JavaScript to visit this website.
Saturday , April   01, 2023
Saturday , April   01, 2023

ബില്ലിൽ ഒപ്പിടില്ലെന്ന് പറയുന്നത്  ഗവർണറുടെ അൽപത്തരം-  എം.വി ജയരാജൻ

കണ്ണൂർ- ഗവർണർ രാജാവല്ലെന്ന് സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ.കേന്ദ്രസർക്കാരിന്റെ ഉദ്യോഗസ്ഥൻ മാത്രമാണ്. ഗവർണറുടെ നടപടികൾ ഭരണഘടന വിരുദ്ധമാണ്. എന്തും പറയുന്ന ആളായി ഗവർണർ മാറി. ചരിത്ര കോൺഗ്രസിൽ മുസ്‌ലിം  വേട്ടയെ ഗവർണർ ന്യായീകരിച്ചു. ന്യൂനപക്ഷ വേട്ടയെ ന്യായീകരിക്കുന്ന പ്രസംഗത്തിനെതിരായ പ്രതിഷേധമാണ് കണ്ണൂരിലെ ചരിത്ര കോൺഗ്രസിലുണ്ടായത്. പ്രതിഷേധത്തെ വധശ്രമമാക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. ഏതെങ്കിലും ഗവർണർ ആർഎസ്എസുകാരന്റെ വീട്ടിൽ പോയി ആർഎസ്എസ് മേധാവിയെ കാണുന്ന രീതിയുണ്ടോഎന്ന അദ്ദേഹം ചോദിച്ചു. ഗവർണർ പദവി രാജിവെക്കണം. ഗവർണർ ആർഎസ്എസിനായി വാർത്താ സമ്മേളനം നടത്തുന്നു. കയ്യിലുള്ള തെളിവുകളെല്ലാം ഗവർണർ പുറത്തുവിടട്ടെ.ബില്ലിൽ ഒപ്പിടല്ലെന്ന് പറയുന്നത് അൽപത്തരമാണെന്നും ഇത്തരം വാദം മനോരോഗമാണെന്നും എം വി ജയരാജൻ ആരോപിച്ചു.
 സിപിഐഎമ്മിനും മുഖ്യമന്ത്രിക്കുമെതിരെ കൂടുതൽ വിമർശനങ്ങളുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്തെത്തി. സിപിഐഎം സംസ്ഥാന സെക്രട്ടറിയ്ക്ക് നിയമത്തിന്റെ ബാലപാഠങ്ങൾ പോലും അറിയില്ല. തന്നെ ആക്രമിക്കാൻ ശ്രമിച്ചാൽ സ്വാഭാവികമായും കേസെടുക്കേണ്ടതാണ്. മുഖ്യമന്ത്രിക്കെതിരായ തെളിവുകൾ നാളെ പുറത്തുവിടുമെന്നും ഗവർണർ മാധ്യമങ്ങളോട് പ്രതികരിച്ചു.
 

Latest News