യു.പിയില്‍ മതപരിവര്‍ത്തന നിരോധന നിയമ പ്രകാരം ആദ്യശിക്ഷ; യുവാവിന് അഞ്ചുവര്‍ഷം ജയില്‍

അംറോഹ- ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ വര്‍ഷം പാസാക്കിയ നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമത്തിന്റെ അടിസ്ഥാനത്തില്‍ ആദ്യശിക്ഷ വിധിച്ചു. 26 കാരനായ ആശാരിക്കാണ് അംറോഹ കോടതി അഞ്ച് വര്‍ഷം തടവ് വിധിച്ചത്.
2021 ഡിസംബറില്‍ യു.പി സര്‍ക്കാര്‍ നിയമം കൊണ്ടുവന്ന ശേഷം ആദ്യമായാണ് നിയമപ്രകാരം ശിക്ഷ വിധിക്കുന്നതെന്ന് പ്രോസിക്യൂഷന്‍ എ.ഡി.ജി.പി അശുതോഷ് പാണ്ഡെ പറഞ്ഞു.
അഫ്‌സല്‍ എന്ന യുവാവിനാണ് അംറോഹ അഡീഷണല്‍ ഡിസ്ട്രിക്ട് ജഡ്ജി കപില്‍ രാഘവ അഞ്ച് വര്‍ഷം ജയിലും 40,000 രൂപ പിഴയും വധിച്ചത്.
മറ്റൊരു സമുദായത്തിലെ 16 കാരിയെ തട്ടിക്കൊണ്ടുപോയെന്ന പരാതിയില്‍ കഴിഞ്ഞ വര്‍ഷം ഏപ്രില്‍ നാലിനാണ് യുവാവിനെ ദല്‍ഹിയില്‍വെച്ച് അറസ്റ്റ്‌ചെയ്തതും മതപരിവര്‍ത്തന നിരോധ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതുമെന്ന് ഹസന്‍പുര്‍ പോലീസ് സ്‌റ്റേഷനിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ ഗജേന്ദ്ര പാല്‍ സിംഗ് പറഞ്ഞു. ജോലിക്കായി പുറത്തുപോയ പെണ്‍കുട്ടി വീട്ടില്‍ തിരിച്ചെത്തിയില്ലെന്നാണ് പിതാവ് പരാതി നല്‍കിയിരുന്നത്. ഒരു യുവാവിനോടൊപ്പം മകളെ കണ്ടതായി രണ്് പ്രദേശവാസികള്‍ പറഞ്ഞതായും പിതാവ് പോലീസിനെ അറിയിച്ചു. ഇദ്ദേഹത്തിന്റെ നഴ്‌സറിയില്‍ ചെടികള്‍ വാങ്ങാനെത്തിയിരുന്ന അഫ്‌സലിന് പെണ്‍കുട്ടിയുമായി ബന്ധമുണ്ടെന്നും ബന്ധുക്കള്‍ പോലീസിനോട് പറഞ്ഞിരുന്നത്.

 

Latest News