കോണ്‍ഗ്രസിനോട് ശത്രുത കൂടുന്നു, എങ്കിലും മോഡിക്ക് പിറന്നാള്‍ ആശംസ- ജയ്‌റാം രമേശ്‌

ന്യൂദല്‍ഹി- രാജ്യത്ത് നിലനില്‍ക്കുന്ന തൊഴില്‍പ്രതിസന്ധി കണക്കിലെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ജന്മദിനം യുവജനത ദേശീയ തൊഴിലില്ലായ്മ ദിനമായി രേഖപ്പെടുത്തുമെന്ന് കോണ്‍ഗ്രസ്. രാജ്യത്തെ യുവജനങ്ങള്‍ക്ക് തൊഴില്‍ നല്‍കുമെന്നുള്ള പ്രധാനമന്ത്രിയുടെ ഉറപ്പ് പാലിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഇതിനുപരിയായി പിറന്നാള്‍ ദിനത്തില്‍ മോഡിക്ക് കോണ്‍ഗ്രസ് ആയുരാരോഗ്യദൈര്‍ഘ്യം നേര്‍ന്നു.

ആശയപരമായും രാഷ്ട്രീയമായും മോഡിക്കെതിരെയുള്ള പോരാട്ടം തുടരുമെന്നും കോണ്‍ഗ്രസിനെതിരെയുള്ള മോഡിയുടെ ശത്രുത ദിനംപ്രതി വര്‍ധിക്കുകയാണെങ്കിലും നമ്മുടെ പ്രധാനമന്ത്രിയുടെ 72 ാം പിറന്നാളിന് ആശംസകള്‍ നേരുന്നതായും കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ട്വീറ്റ് ചെയ്തു.

 

Latest News