കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ നാളെ സൗദിയില്‍

റിയാദ് - കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ ദ്വിദിന സന്ദര്‍ശനത്തിനായി നാളെ റിയാദിലെത്തും.
ഇന്ത്യ-സൗദി സാമ്പത്തിക നിക്ഷേപ മന്ത്രിതല സമിതി യോഗത്തില്‍ സൗദി ഊര്‍ജമന്ത്രി അബ്ദുല്‍ അസീസ്‌ ബിന്‍ സല്‍മാന്‍ രാജകുമാരനോടൊപ്പം അദ്ദേഹം സംബന്ധിക്കും.
വെസ്റ്റ് കോസ്റ്റ് റിഫൈനറി പ്രൊജക്ട്,  ട്രാന്‍സ് ഓഷ്യന്‍ ഗ്രിഡ്, ഗ്രീന്‍ ഹൈഡ്രജന്‍, ഭക്ഷ്യ സുരക്ഷ, മരുന്ന് ഊര്‍ജ സുരക്ഷ എന്നിവ ചര്‍ച്ച ചെയ്യും. നൂറു ബില്യന്‍ ഡോളര്‍ ഇന്ത്യയില്‍ നിക്ഷേപിക്കാനുള്ള പദ്ധതിയും ചര്‍ച്ച ചെയ്യും.
സൗദി വാണിജ്യ മന്ത്രി ഡോ. മാജിദ് ബിന്‍ അബ്ദുല്ല അല്‍ ഖസബിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.

 

Latest News