മക്ക - വിശുദ്ധ ഹറമിലെ കിംഗ് അബ്ദുല്ല കവാടം ലോകത്തെ ഏറ്റവും വലിയ കവാടമാണെന്ന് റിപ്പോര്‍ട്ട്. ഒരു ഡസനിലേറെ വരുന്ന ഹറം ജീവനക്കാരും വിശ്വാസികളും ചേര്‍ന്ന് ഏറെ പണിപ്പെട്ട് കിംഗ് അബ്ദുല്ല കവാടം തുറക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ വിശ്വാസികളില്‍ ഒരാള്‍ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. കിംഗ് അബ്ദുല്ല കവാടം നിര്‍മിക്കാന്‍ അവലംബിച്ച ആധുനിക വാസ്തുവിദ്യാ ശൈലിയും ഇസ്‌ലാമിക അലങ്കാര കലകളും വീഡിയോയില്‍ പ്രകടമാണ്.
വിശുദ്ധ ഹറമിലെ ഏറ്റവും ഉയരംകൂടിയ കവാടമാണ് കിംഗ് അബ്ദുല്ല കവാടം. വിശുദ്ധ ഹറമിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രവേശന കവാടവും ഇതാണ്. കിംഗ് അബ്ദുല്ല ഹറം വികസന പദ്ധതിയുടെ ഭാഗമായാണ് ലോകത്തെ ഏറ്റവും വലിയ കവാടം രൂപകല്‍പന ചെയ്ത് സ്ഥാപിച്ചത്.
— E_M_S_S (@EmanSal11848242) September 16, 2022






