വംശീയ പരാമര്‍ശം; നടന്‍ ശിവകാര്‍ത്തികേയനെ ചോദ്യം ചെയ്ത് നെറ്റിസണ്‍സ്

ചെന്നൈ- വംശീയ പരാമര്‍ശം നടത്തിയതിനെ തുടര്‍ന്ന് നടന്‍ ശിവകാര്‍ത്തികേയനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശം.
തമിഴ്‌നാട്ടിലെ ഒരു സ്‌കൂളില്‍നടന്ന സാസ്‌കാരിക പരപാടിയിലാണ് കൊറിയക്കാരെ കുറിച്ച് നടന്‍ വിവാദ പരാമര്‍ശം നടത്തിയത്.
കൊറിയന്‍ സിനിമകള്‍ കാണുമ്പോള്‍ തനിക്ക് എല്ലാ നടന്മാരേയും ഒരേ പോലെയാണ് തോന്നാറുള്ളതെന്നാണ് നടന്‍ പറഞ്ഞത്. ഇത് വംശീയ വിവേചനമാണന്ന് ആരോപിച്ചാണ് ശിവകാര്‍ത്തികേയനെ സമൂഹ മാധ്യമങ്ങളില്‍ ഉപയോക്താക്കള്‍ ചോദ്യം ചെയ്യുന്നത്.

പ്ലേ ബോയ് ജോലിക്ക് യുവാക്കളെ
തേടി പരസ്യം; പോലീസ് അന്വേഷണം തുടങ്ങി

കോധ്വാര്‍-ഉത്തരാഖണ്ഡില്‍ പ്ലേ ബോയ് ജോബിനും മെയില്‍ എസ്‌കോര്‍ട്ട് ജോബിനും യുവാക്കളെ ആവശ്യമുണ്ടെന്ന പോസറ്ററുകള്‍ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് പോലീസ് അന്വേഷണം തുടങ്ങി.
കോധ്വാര്‍ പട്ടണത്തിലാണ് യുവാക്കളെ ആവശ്യമുണ്ടെന്ന പരസ്യം പ്രത്യക്ഷപ്പെട്ടത്. ബസ് സ്റ്റേഷന്‍, റെയില്‍വെ സ്റ്റേഷന്‍ തുടങ്ങി എല്ലാ പ്രധാന ജംഗ്ഷനുകളിലും പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഓഫീസിന്റെ മതിലില്‍ വരെ പരസ്യം പതിച്ചിട്ടുണ്ട്.
സ്ത്രീകളെ എസ്‌കോര്‍ട്ട് ചെയ്യുന്നതിനുള്ള ജോലിക്ക് ക്ഷണിച്ച് യുവാക്കളില്‍നിന്ന് പണം തട്ടുന്ന സംഘങ്ങള്‍ പല നഗരങ്ങളിലും സജീവമാണ്.

രാജ്ഞിയുടെ മൃതദേഹം കാണാന്‍
നില്‍ക്കുമ്പോള്‍ നഗ്നത കാണിച്ചു; 19 കാരന്‍ അറസ്റ്റില്‍

ലണ്ടന്‍- എലിസബത്ത് രാജ്ഞിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ക്യൂ നില്‍ക്കുമ്പോള്‍ രഹസ്യഭാഗം കാണിക്കുകയും രണ്ട് സ്ത്രീകള്‍ക്കുനേരെ ലൈംഗികാതിക്രമം നടത്തുകയും ചെയ്ത 19 കാരന്‍ അറസ്റ്റില്‍.
പോലീസ് പിന്തുടര്‍ന്നപ്പോള്‍ തേംസ് നദിയിലേക്ക് ചാടിയ പ്രതി നീന്തിക്കയറിയതിനു ശേഷമാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ആഡിയോ ആഡിഷൈനാണ് അറസ്റ്റിലായതെന്ന് പോലീസ് പറഞ്ഞു.

 

Latest News