ആ കൈയൊന്ന് കിട്ടിയിരുന്നെങ്കില്‍; കാഴ്ചയൊരുക്കി ട്രംപും മെലാനിയയും 

വാഷിംഗ്ടണ്‍- പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഥമ വനിത മെലാനിയയുടെ കൈയൊന്ന് കിട്ടാന്‍ നടത്തുന്ന കഠിന പ്രയ്തനം യു.എസ് മാധ്യമങ്ങള്‍ക്കും സമൂഹ മാധ്യമങ്ങള്‍ക്കും ട്രോളിനു വിഷയമായി.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനും പത്‌നി ബ്രിഗിറ്റിനും വൈറ്റ് ഹൗസില്‍ നല്‍കിയ വരവേല്‍പിനിടെയാണ് അപൂര്‍വ കാഴ്ച വിഡിയോ ക്യാമറകളില്‍ പതിഞ്ഞത്. 


തൊട്ടടുത്തുനിന്ന് ഫോട്ടോക്ക് പോസ് ചെയ്യുമ്പോള്‍ മെലാനിയയുടെ കൈ കിട്ടിയെങ്കിലെന്ന് ആത്മാര്‍ഥമായും കൊതുക്കുന്ന ട്രംപിനെയാണ് കാണാന്‍ കഴിയുക. എന്നാല്‍ മെലേനിയക്ക് ഒട്ടും താല്‍പര്യമില്ലായിരുന്നു. ഒടുവില്‍ ഒറ്റവിരല് കൊണ്ട് വലിച്ചു വലിച്ച് ട്രംപ് മെലാനിയയയുടെ കരം ഗ്രഹിച്ചെങ്കിലും ഒട്ടും സന്തോഷത്തോടെ ആയിരുന്നില്ല പ്രഥമവനിതയുടെ നില്‍പ്. 

Latest News