Sorry, you need to enable JavaScript to visit this website.

മുഖ്യമന്ത്രി മറനീക്കി പുറത്തുവന്നതില്‍  സന്തോഷം- കേരള ഗവര്‍ണര്‍ 

കൊച്ചി- മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം നടത്തിയ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രി മറനീക്കി പുറത്തുവന്നതില്‍ സന്തോഷമുണ്ടെന്ന് ഗവര്‍ണര്‍ അറിയിച്ചു.
മുഖ്യമന്ത്രി തന്റെ ഭരണഘടനാപരമായ കടമകള്‍ നിറവേറ്റുന്നില്ലെന്ന് ഗവര്‍ണര്‍ ആരോപിച്ചു. താന്‍ അയക്കുന്ന കത്തുകള്‍ക്കും ഫോണ്‍ കോളുകള്‍ക്കുമൊന്നും മുഖ്യമന്ത്രി മറുപടി നല്‍കില്ല. സര്‍ക്കാര്‍ കാര്യങ്ങളൊന്നും അറിയിക്കാന്‍ ആവശ്യപ്പെട്ടിട്ടും തന്നെ അറിയിച്ചില്ലെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍പറഞ്ഞു. മുഖ്യമന്ത്രി പിന്നില്‍ നിന്നുളള യുദ്ധം അവസാനിപ്പിക്കണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടു.
തനിക്കെതിരായി മൂന്നുവര്‍ഷം മുന്‍പ് കണ്ണൂരിലുണ്ടായ വധശ്രമത്തില്‍ കേസെടുക്കാന്‍ പോലീസ് തയ്യാറായില്ല. ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. ഈ ഗൂഢാലോചനയ്ക്ക് പിന്നില്‍ ആരാണെന്ന് തനിക്കറിയാമെന്നും ആഭ്യന്തര വകുപ്പിന്റെ ചുമതല ആര്‍ക്കാണെന്നും ഗവര്‍ണര്‍ ചോദിച്ചു. ഗവര്‍ണര്‍ പദവിയെ അപകീര്‍ത്തിപ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു. യോഗ്യതയില്ലാത്തവരെ വാഴ്‌സിറ്റിയില്‍ തുടരാന്‍ അനുവദിക്കില്ല. തലസ്ഥാനത്ത് നാളെ എത്തിയ ശേഷം സര്‍ക്കാരിനെതിരായി കൂടുതല്‍ തെളിവുകള്‍ പുറത്തുവിടും. സര്‍വകലാശാല നിയമനങ്ങളിലടക്കം രാഷ്ട്രീയ ഇടപെടലുണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തനിക്കയച്ച കത്തും പുറത്തുവിടുമന്ന് ഗവര്‍ണര്‍ അറിയിച്ചു. സര്‍വകലാശാലകള്‍ ജനങ്ങളുടേതാണെന്നും അല്‍പകാലം ഭരണത്തില്‍ ഇരിക്കുന്നവര്‍ക്കുളളതല്ലെന്നും ഗവര്‍ണര്‍ ശക്തമായി അഭിപ്രായപ്പെട്ടു.
 

Latest News