ആണ്‍കുട്ടിയെ തട്ടിയെടുത്ത് പ്രകൃതി വിരുദ്ധ പീഡനം, കൂലി 50 രൂപ

മഞ്ചേരി-പതിനഞ്ചുകാരനെ ഓട്ടോറിക്ഷയില്‍ തട്ടിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനത്തിനു വിധേയനാക്കിയെന്ന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതിയുടെ ജാമ്യാപേക്ഷ മഞ്ചേരി പോക്സോ സ്പെഷല്‍ കോടതി തള്ളി. ക്ലാരി പുത്തൂര്‍ കുറ്റിപ്പാല കുണ്ടില്‍ മുസ്തഫ (45)യുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. 2022 ഓഗസ്റ്റ് അഞ്ചിനു രാവിലെ 11 നാണ്് സംഭവം. പ്രതി ഓടിച്ചു വന്ന ഓട്ടോറിക്ഷയില്‍ കുട്ടിയെ ബലമായി പിടിച്ചുകയറ്റി കൊണ്ടുപോവുകയായിരുന്നു. കോതരപ്പടിയിലെ ഒഴിഞ്ഞ പറമ്പിലേക്ക് കയറ്റി നിര്‍ത്തിയ ഓട്ടോറിക്ഷയില്‍ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് വിധേയനാക്കിയെന്നാണ് കേസ്. മുമ്പും പ്രതി സമാനമായ രീതിയില്‍ കുട്ടിയോടു പെരുമാറിയതായും അമ്പതു രൂപ വീതം നല്‍കിയിരുന്നതായും പരാതിയിലുണ്ട്. ഓഗസ്റ്റ് 17ന് കല്‍പ്പകഞ്ചേരി പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

 

Latest News