മഞ്ചേരി- വിവിധ ഓഡിറ്റോറിയങ്ങള്‍ക്കു സമീപം വാഹനം നിര്‍ത്തി പ്രായപൂര്‍ത്തിയാകാത്ത ബാലികയെ ബലാത്സംഗം ചെയ്തുവെന്ന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതിക്കും സഹായിക്കും മഞ്ചേരി പോക്സോ സ്പെഷല്‍ കോടതി ജാമ്യം നിരസിച്ചു. കരേക്കാട് ചെങ്കണ്ടന്‍പടി വെട്ടിക്കാട്ടില്‍ നിസാമുദീന്‍ (22), സഹായി ഓട്ടോ ഡ്രൈവര്‍ വളാഞ്ചേരി കരേക്കാട് ചങ്ങണക്കാട്ടില്‍ ലുക്മാനുല്‍ ഹക്കീം (27) എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്.
മൊബൈല്‍ ഫോണിലൂടെ പരിചയപ്പെട്ട പതിനഞ്ചുകാരിയെയാണ് സ്‌കൂളില്‍ പോകുന്ന സമയം വാഹനത്തില്‍ കയറ്റി കൊണ്ടുപോയി ബലാത്സംഗം ചെയ്തത്. 2021 നവംബര്‍ അഞ്ചിന് കരേക്കാട് ഓഡിറ്റോറിയത്തിനു സമീപത്തും 2021 ഡിസംബര്‍ രണ്ടിന് പൂക്കാട്ടിരി സില്‍വര്‍ പ്ലാസ ഓഡിറ്റോറിയത്തിനു മുന്നിലും നിര്‍ത്തിയിട്ട കാറില്‍ വെച്ചും 2022 മെയ് 10ന് കുളമംഗലം നദാസ് ഓഡിറ്റോറിയത്തിനു മുന്നില്‍ നിര്‍ത്തിയിട്ട ഓട്ടോറിക്ഷയില്‍ വച്ചും ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. 2022 ഓഗസ്റ്റ് 29ന് വളാഞ്ചേരി പോലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.






