മഞ്ചേരി- പതിനൊന്നുകാരിക്ക് മൊബൈല്‍ ഫോണില്‍ അശ്ലീല വീഡിയോ കാണിച്ചു കൊടുക്കുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്തുവെന്ന കേസില്‍ അറസ്റ്റിലായ യുവാവിന്റെ ജാമ്യാപേക്ഷ മഞ്ചേരി പോക്സോ സ്പെഷല്‍ കോടതി തള്ളി. റിമാന്‍ഡില്‍ കഴിയുന്ന അരിമ്പ്ര ബിരിയപ്പുറം പള്ളിയാളി ഇ.പി ശിഹാബുദീന്‍ എന്ന ബാബു (33)വിന്റെ ജാമ്യാപേക്ഷയാണ് തള്ളിയത്. 2021 മേയിലെ വിവിധ ദിവസങ്ങളിലാണ് കേസിനാസ്പദമായ സംഭവം. ഇക്കഴിഞ്ഞ ഓഗസ്റ്റ് 25ന് കൊണ്ടോട്ടി പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.