മഞ്ചേശ്വരത്ത് 30 ലക്ഷം രൂപയുടെ കുഴല്‍പണം പിടികൂടി

കാസര്‍കോട്- മഞ്ചേശ്വരം എക്‌സൈസ് ചെക്‌പോസ്റ്റില്‍ വാഹനപരിശോധനയില്‍ 30 ലക്ഷം കുഴല്‍പണം പിടികൂടി. എന്‍ ഡി പി എസ്
സ്‌പെഷ്യല്‍ ഡ്രൈവിനോട് അനുബന്ധിച്ച പുലര്‍ച്ചെ മുതലുള്ള വാഹന പരിശോധനയില്‍ കെ എസ് ആര്‍ ടി സി ബസില്‍നിന്നാണ് പണം പിടിച്ചത്. മഹാരാഷ്ട്ര സംസ്ഥാനത്ത് സത്താവാ ജില്ലയില്‍ യാഷാദീപ് ശാരാദ് ഡാബടെ(21) എന്നയാളില്‍നിന്നു രേഖകളില്ലാതെ കടത്തി കൊണ്ടുവന്ന 30 ലക്ഷം രൂപയാണ് പിടികൂടിയത്. സ്വര്‍ണ ഇടപാടുമായി ബന്ധപ്പെട്ട് മഞ്ചേരിയിലെ ജ്വല്ലറിക്ക് കടത്തിയ പണമാണ് പിടികൂടിയത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.എസ് സജിത്ത്, പ്രിവന്റീവ് ഓഫീസര്‍മാരായ ഗോബി, സതീഷ് നാലുപുരക്കല്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഹമീദ്, ഷമീല്‍, ജോണ്‍സണ്‍ പോള്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

 

Latest News