കൊല്ലം- കൊട്ടാരക്കരയില്‍ ഫുട്പാത്തിലെ സ്ലാബ് തകര്‍ന്ന് യുവതിയുടെ കാലൊടിഞ്ഞു. പാറക്കടവ് സ്വദേശിനി ആന്‍സിയുടെ ഇടതുകാലാണ് ഒടിഞ്ഞത്. കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ ചികിത്സ തേടി.
കൊട്ടാരക്കര പുലമണ്‍ ഫുട് പാത്തിലൂടെ വരികയായിരുന്ന ആന്‍സിക്കാണ് അപകടം സംഭവിച്ചത്. സ്ലാബ് തകര്‍ന്ന് കാല്‍ ഓടയില്‍ അകപ്പെടുകയായിരുന്നു.
സമീപത്തെ കടകളിലേക്ക് വെള്ളം കയറാതിരിക്കാന്‍ കച്ചവടക്കാര്‍ സ്ലാബ് ഉയര്‍ത്തി കട്ടകള്‍ വയ്ക്കുന്നതാണ് അപകടത്തിന് കാരണം. കാല്‍നടയാത്രികര്‍ അറിയാതെ സ്ലാബില്‍ ചവിട്ടി അപകടം ഉണ്ടാകുന്നതായും പരാതിയുണ്ട്.
കൊല്ലം-തിരുമംഗലം ദേശീയ പാതയില്‍ കൊട്ടാരക്കര പുലമണ്‍ മുതല്‍ ചന്തമുക്ക് വരെയും ഫുട്പാത്ത് അപകടകരമാണ്. ഓട തെളിക്കുകയും പൊട്ടിയ സ്ലാബുകള്‍ നീക്കം ചെയ്ത് പുതിയത് സ്ഥാപിക്കുകയും വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.