അബഹ - അപകടത്തില്‍ പെടാതെ ബാലനെ രക്ഷിച്ച എലിമെന്ററി സ്‌കൂള്‍ വിദ്യാര്‍ഥി ഉമര്‍ അബ്ദുറഹ്മാന്‍ അല്‍ശഹ്‌റാനിയെ സ്‌കൂള്‍ അഡ്മിനിസ്‌ട്രേഷന്‍ ആദരിച്ചു. അസീറിലെ ബീശ വിദ്യാഭ്യാസ വകുപ്പിനു കീഴിലെ അല്‍ഫഹദ് എലിമെന്ററി സ്‌കൂള്‍ അഡ്മിനിസ്‌ട്രേഷന്‍ വിദ്യാര്‍ഥിയെ ആദരിക്കുകയും പ്രശംസാപത്രം കൈമാറുകയും ചെയ്തു. കഴിഞ്ഞ ദിവസം സ്‌കൂള്‍ വിട്ട് പുറത്തിറങ്ങുന്നതിനിടെ താഴെ ക്ലാസിലെ വിദ്യാര്‍ഥി, വാഹനങ്ങള്‍ വരുന്നത് ശ്രദ്ധിക്കാതെ റോഡ് മുറിച്ചുകടക്കാന്‍ ശ്രമിക്കുകയായിരുന്നു.
എന്നാല്‍ റോഡിലൂടെ വാഹനം വരുന്നത് കണ്ടമാത്രയില്‍ വിദ്യാര്‍ഥി ഉമര്‍ അബ്ദുറഹ്മാന്‍ അല്‍ശഹ്‌റാനി ബാലനെ പിടിച്ചുവലിച്ച് റോഡ് സൈഡിലേക്ക് മാറ്റുകയായിരുന്നു. വിദ്യാര്‍ഥി അവസരോചിതമായി ഇടപെട്ടില്ലായിരുന്നെങ്കില്‍ ബാലനെ പിക്കപ്പ് ഇടിച്ചുതെറിപ്പിക്കുമായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സ്‌കൂള്‍ കെട്ടിടത്തിന് പുറത്ത് സ്ഥാപിച്ച സി.സി.ടി.വി ചിത്രീകരിച്ചു. ഈ വിഡീയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
سطر الطالب عمر عبدالرحمن عايض الشهراني من مدرسة ابتدائية الفهد #بتعليم_بيشة موقفًا بطوليًا ومشرف حيث استطاع انقاذ حياة طفل من الدهس
— سعيد آل قمشة المعاوي (@saeedqomsha) September 15, 2022
وقد تم تكريمه من قبل ادارة المدرسة لموقفه البطولي pic.twitter.com/tEmxYILCYe