മലയാളി യുവാവ് സൗദിയില്‍ കുഴഞ്ഞുവീണ് മരിച്ചു

ജുബൈല്‍- എറണാംകുളം പള്ളുരുത്തി നമ്പ്യാമ്പുറം കണ്ടത്തിപ്പറമ്പില്‍ അജീഷ് (29) ജുബൈലില്‍ ഹൃദയാഘാതം മൂലം മരിച്ചു. ജുബൈല്‍ റോയല്‍ കമ്മീഷന്‍ ലുലു ബ്രാഞ്ച് മാനേജര്‍ ആയി ജോലി ചെയ്തിരുന്ന അജീഷ് വ്യാഴാഴ്ച വൈകിട്ട് നെഞ്ചു വേദനയെ തുടര്‍ന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ അടുത്തുള്ള ജുബൈല്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.  പിതാവ് ഹബീബ്, മാതാവ് സാജിദ, ഭാര്യ:സുഹാന.

 

Latest News