Sorry, you need to enable JavaScript to visit this website.

പിരിവ് കുറഞ്ഞതിന് അക്രമം; മൂന്നു കോണ്‍ഗ്രസ് നേതാക്കളെ സസ്‌പെന്‍ഡ് ചെയ്തു

കൊല്ലം- രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് പിരിവ് നല്‍കാത്തതിന് കടയില്‍ കയറി അക്രമം നടത്തിയ സംഭവത്തില്‍ മൂന്നു കോണ്‍ഗ്രസ് നേതാക്കളെ സസ്‌പെന്‍ഡ് ചെയ്തു.

വിളക്കുടി വെസ്റ്റ് മണ്ഡലം പ്രസിഡന്‍റ് സലീം സൈനുദ്ദീന്‍, ഡിസിസി അംഗം കുന്നിക്കോട് ഷാജഹാന്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എച്ച്.അനീഷ് ഖാന്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഇത്തരം നടപടികള്‍ അംഗീകരിക്കാനാകില്ലെന്ന് അക്രമത്തെക്കുറിച്ച് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം വൈകിട്ടാണ് പിരിവു തുക കുറഞ്ഞുപോയതിന് കുന്നിക്കോട്ടെ പച്ചക്കറി വ്യാപാരിയായ അനസിന്‍റെ കടയില്‍ കയറി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അക്രമം നടത്തിയത്. 2000 രൂപ ആവശ്യപ്പെട്ടോള്‍ 500 രൂപ മാത്രമേ നല്‍കാനാവൂ എന്നു കടയുടമ പറഞ്ഞതിനെ തുടർന്നായിരുന്നു അക്രമം.കടയിലെ ത്രാസ് ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ക്കുകയായിരുന്നു. സംഭവത്തില്‍ കടയുടമ കുന്നിക്കോട് പോലീസ് സ്‌റ്റേഷനിൽ പരാതി നല്‍കിയിട്ടുണ്ട്.

 

Latest News