ദേശീയ ദിനത്തില്‍ ഹറമൈന്‍ ട്രെയിന്‍ ടിക്കറ്റിന് ഒമ്പത് റിയാൽ മാത്രം

ജിദ്ദ - സൗദി അറേബ്യയുടെ 92-ാമത് ദേശീയദിനത്തോടനുബന്ധിച്ച് സെപ്റ്റംബര്‍ 23 ന് ജിദ്ദ സുലൈമാനിയ റെയില്‍വെ സ്റ്റേഷനും മക്ക സ്റ്റേഷനും ഇടയില്‍ ടിക്കറ്റ് നിരക്ക് 9.2 റിയാലായി കുറച്ചതായി ഹറമൈന്‍ ട്രെയിന്‍ കസ്റ്റമര്‍ സര്‍വീസ് സെക്ടര്‍ അറിയിച്ചു.
ദേശീയദിനാഘോഷത്തില്‍ വ്യത്യസ്ത മേഖലകള്‍ പങ്കു വഹിക്കുന്നതിന്റെ ഭാഗമായാണ് 23 ന് ജിദ്ദ, മക്ക ട്രെയിന്‍ ടിക്കറ്റ് 9.2 റിയാലിന് നല്‍കുന്നത്. ദേശീയദിനത്തില്‍ മാത്രമേ ഈ ഓഫര്‍ നിലവിലുണ്ടാവകയുള്ളൂവെന്ന് ഹറമൈന്‍ ട്രെയിന്‍ അറിയിച്ചു.

 

Latest News