Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കമല്‍ ഹാസന്റെ പാര്‍ട്ടി തമിഴ്നാട്ടില്‍  തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കും

ചെന്നൈ- തമിഴ്നാട്ടില്‍ ഉടന്‍ നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യം മത്സരിക്കുമെന്ന് നടന്‍ കമന്‍ ഹാസന്‍. ഒക്ടോബറില്‍ നടക്കാനിരുന്ന തെരഞ്ഞെടുപ്പ് മാറ്റിവെച്ചിരിക്കുകയാണ്. ജൂലൈക്കകം തെരഞ്ഞെടുപ്പ് നടത്താനാകുമെന്ന് ചൊവ്വാഴ്ച സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു. 

തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് ഭരണഘടനാ പദവി നല്‍കിയതിന്റെ 25-ാം വാര്‍ഷിക ദിനത്തില്‍ ചെന്നൈയിലെ അല്‍വാര്‍പേട്ടിലെ വസതിയില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് തെരഞ്ഞെടുപ്പ് മത്സര രംഗത്തേക്കുള്ള തന്റെ പുതിയ പാര്‍ട്ടിയുടെ അരങ്ങേറ്റം കമല്‍ പ്രഖ്യാപിച്ചത്. 

വോട്ടിനു തന്റെ പാര്‍ട്ടി ഒരിക്കലും പണം വിതരണം നടത്തില്ലെന്നും അദ്ദേഹം പറഞ്ഞു. ഞാന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കും. പരാജയം ഒരു പ്രശനമല്ല. പക്ഷെ ഒരിക്കലും താന്‍ വോട്ടിനു വേണ്ടി പണം വിതരണം ചെയ്യില്ല-അദ്ദേഹം പറഞ്ഞു.  പാര്‍ട്ടി രൂപീകരണത്തിനു മുമ്പ്് തന്നെ അഴിമതിക്കെതിരെ ശക്തമായ പ്രചാരണം നടത്തി വരികയാണ് കമല്‍.

Latest News