തിരുവനന്തപുരം- ഗവര്‍ണര്‍ക്കു നേരെ കുതിച്ചെത്തി തെരുവു നായ. എം.ജി സര്‍വകലാശാല ക്യാമ്പസില്‍ ഡിലിറ്റ് ബിരുദദാനം നല്‍കിയ ശേഷം അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിലേക്ക് നടക്കുമ്പോഴാണ് ഗവര്‍ണര്‍ക്ക് മുന്നിലേക്ക് തെരുവുനായ ഓടിവന്നത്. ഗവര്‍ണറുടെ സുരക്ഷാ ഭടന്മാര്‍ നായയെ ഓടിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന് നേരേയും തെരുവുനായ ഓടിയെത്തിയിരുന്നു. സി.പി.എം പൊളിറ്റ് ബ്യൂറോ യോഗത്തില്‍ പങ്കെടുക്കാനായിഎ.കെ.ജി ഭവനില്‍ മുഖ്യമന്ത്രി എത്തിയപ്പോഴായിരുന്നു സംഭവം. മുഖ്യമന്ത്രിക്ക് അടുത്തേക്ക് എത്തിയ തെരുവ് നായയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ആട്ടിയോടിച്ചു.
പത്തനംതിട്ടയില്‍ തെരുവ് നായയുടെ ആക്രമണത്തില്‍ മജിസ്‌ട്രേറ്റിനും പരിക്കേറ്റിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പത്തനംതിട്ട ഫസ്റ്റ് ക്ലാസ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റിനാണ് രാത്രി നടക്കാനിറങ്ങിയപ്പോള്‍ നഗര മധ്യത്തില്‍ കടിയേറ്റത്. തുടര്‍ന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.