മദ്യലഹരിയില്‍ ക്ലാസില്‍ കയറി അധ്യാപികയെ തല്ലി, വൈറലായി വീഡിയോ

പുതുക്കോട്ട-തമിഴ്‌നാട്ടിലെ പുതുക്കോട്ടയില്‍ കുടിച്ചു ലക്കുകെട്ടയാള്‍ സ്‌കൂളില്‍ കയറി അധ്യാപികയെ ആക്രമിക്കുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. അധ്യാപിക ലോക്കല്‍ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.  
മദ്യലഹരിയിലായിരുന്ന ചിത്രവേല്‍ എന്നയാള്‍ സര്‍ക്കാര്‍ സ്‌കൂളിലെത്തി ക്ലാസിനുള്ളില്‍ പഠിപ്പിച്ചുകൊണ്ടിരുന്ന അധ്യാപിക ചിത്രാ ദേവിയെ ആക്രമിക്കുകയായിരുന്നു.
വിദ്യാര്‍ത്ഥികളുടെ മുന്നില്‍വെച്ചാണ് ചിത്രവേല്‍ അധ്യാപികയെ അസഭ്യം പറയുകയും തല്ലുകയും ചെയ്തത്.

അധ്യാപിക ചിത്രവേലിനോട് പോകാന്‍ ആവശ്യപ്പെടുന്നതും കുട്ടികള്‍ പേടിക്കുമെന്നു പറയുന്നതും സ്‌കൂളിലെ മറ്റൊരു ജീവനക്കാരന്‍ പകര്‍ത്തിയ വീഡിയോയില്‍ കാണാം.
സംഭവത്തിന് ശേഷം ചിത്രവേലിനെതിരെ ചിത്രാദേവി സമീപത്തെ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. നാല് വകുപ്പുകള്‍ പ്രകാരം കേസെടുത്താണ് പൊലീസ് ചിത്രവേലിനെ അറസ്റ്റ് ചെയ്തത്.

 

 

Latest News