ഉയര്‍ന്ന ജാതിക്കാര്‍ക്കുള്ള പാത്രത്തില്‍നിന്ന് വെള്ളം കുടിച്ച ദളിതന് മര്‍ദനം

ജയ്‌സാല്‍മീര്‍- രാജസ്ഥാനിലെ ജയ്‌സാല്‍മീര്‍ ജില്ലയില്‍ ഉയര്‍ന്ന ജാതിക്കാര്‍ക്കുള്ള പാത്രത്തില്‍നിന്ന് വെള്ളം കുടിച്ചതിന് ദളിതനെ ഒരു സംഘം ആളുകള്‍ ഇരുമ്പ് വടി കൊണ്ട് കൂരമായി മര്‍ദിച്ചു.  
ദിഗ്ഗ ഗ്രാമത്തില്‍ നടന്ന സംഭവവുമായി ബന്ധപ്പെട്ട് നാല് പേര്‍ക്കെതിരെ പട്ടികജാതി പട്ടികവര്‍ഗ നിയമ പ്രകാരം കേസെടുത്തിട്ടുണ്ട്.
ചതുര റാം എന്നയാള്‍ ഭാര്യയോടൊപ്പം ദിഗ്ഗയിലേക്ക് പോകുമ്പോള്‍ ഒരു പലചരക്ക് കടയ്ക്ക് സമീപം നിര്‍ത്തി കടയ്ക്ക് പുറത്ത് സൂക്ഷിച്ചിരുന്ന പാത്രത്തില്‍ നിന്ന് വെള്ളം കുടിക്കുകയായിരുന്നു. ഇതു കണ്ട നാലഅഞ്ചുപേര്‍ ചേര്‍ന്ന്  അധിക്ഷേപിക്കുകയും മര്‍ദിക്കുകയുമായിരുന്നു. പാത്രത്തിലെ വെള്ളം ഉയര്‍ന്ന ജാതിയില്‍പ്പെട്ടവര്‍ക്കുള്ളതാണെന്ന് പോലീസ് പറഞ്ഞു.
മര്‍ദനത്തില്‍ റാമിന്റെ ഒരു ചെവിക്ക് പിന്നിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും മുറിവേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയില്‍ എത്തിച്ച് മൊഴി രേഖപ്പെടുത്തിയതായി പോലീസ് പറഞ്ഞു.  പ്രതികള്‍ വെടിയുതിര്‍ത്തതായും റാം ആരോപിച്ചു, എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു.

 

Latest News