യു.പിയില്‍  ദളിത് സഹോദരിമാര്‍ തൂങ്ങിമരിച്ച നിലയില്‍,  പീഡിപ്പിച്ച്  കൊന്നതെന്ന് ബന്ധുക്കള്‍

ലഖ്‌നൗ-സഹോദരിമാര്‍ തൂങ്ങിമരിച്ച നിലയില്‍ . ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ഖേരിയിലാണ് സംഭവം. പ്രായപൂര്‍ത്തിയാകാത്ത ദളിത് സഹോദരിമാരെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ബലാത്സംഗം ചെയ്ത് കൊന്നതാണെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നുണ്ട്അയല്‍ ഗ്രാമത്തിലെ മൂന്നുപേര്‍ ചേര്‍ന്ന് സഹോദരിമാരെ തട്ടിക്കൊണ്ടുപോയെന്നും ബലാത്സംഗം ചെയ്ത് കൊന്നതാണെന്നുമാണ് ആരോപണം. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ മരണ കാരണം കണ്ടെത്താനാകൂ എന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. അതിനിടെ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടികളുടെ മരണം വിവിധ രാഷ്ട്രീയ കക്ഷികള്‍ ഏറ്റെടുത്തിട്ടുണ്ട്‌
 

Latest News