VIDEO മുഴുവന്‍ ചാര്‍ജും ചോദിച്ചതിന് കണ്ടക്ടറെ ബസിനകത്ത് തല്ലിച്ചതച്ചു

ഭോപ്പാല്‍- മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലില്‍ യാത്രക്കൂലിയെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന്  യാത്രക്കാരന്‍ സിറ്റി ബസ് കണ്ടക്ടറെ തല്ലിച്ചതക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു.
ചൊവ്വാഴ്ച രാവിലെ 10 മണിയോടെ ബസില്‍ കയറിയ എന്‍സിസി കേഡറ്റായ യാത്രക്കാരനാണ് കണ്ട്കടറെ മര്‍ദിച്ചത്.  സംഭവത്തിന്റെ മുഴുവന്‍ ദൃശ്യങ്ങളും ബസിനുള്ളില്‍ സ്ഥാപിച്ച സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്. നഗരത്തിലെ ജഹാംഗീരാബാദ് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയും പോലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു.
25 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ബസ് കണ്ടക്ടറും എന്‍സിസി കേഡറ്റും യാത്രക്കൂലിയെ ചൊല്ലി തര്‍ക്കിക്കുന്നത് കാണാം.  കണ്ടക്ടര്‍ ടിക്കറ്റിന് 15 രൂപ ആവശ്യപ്പെട്ടപ്പോള്‍ റൂട്ടിന്റെ നിരക്ക് 10 രൂപയാണെന്ന് പറഞ്ഞ് യാത്രക്കാരന്‍ തര്‍ക്കിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കണ്ടക്ടര്‍ പറയുന്നത് കേള്‍ക്കാതെ യാത്രക്കാരന്‍ തന്റെ ബസ് സ്‌റ്റോപ്പില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നത് കാണാം.
എന്നാല്‍ കണ്ടക്ടര്‍ വീണ്ടും പണം ചോദിച്ചതാണ് യാത്രക്കാരനെ പ്രകോപിപ്പിച്ചതും മര്‍ദിച്ചതും. ബസ് കണ്ടക്ടര്‍ യുവാവിനെ പിന്നിലേക്ക് തള്ളിയതോടെയാണ് തല്ലിച്ചതച്ചത്.  
മറ്റ് യാത്രക്കാര്‍ പരിഭ്രാന്തരായി നോക്കിനില്‍ക്കെ യുവാവ് കണ്ടക്ടറെ ക്രൂരമായി മര്‍ദ്ദിച്ചു. കുറച്ച് സമയത്തിന് ശേഷം, തന്റെ ലക്ഷ്യസ്ഥാനം അടുക്കുന്നുവെന്ന് മനസ്സിലാക്കിയ യുവാവ് കണ്ടക്ടറെ പിന്നിലാക്കി, ബാഗുമെടുത്ത് ബസിന്റെ ഡോറിലേക്ക് പോയി  ഇറങ്ങിപ്പോയി.

ബസ് സര്‍വീസ് നടത്തുന്ന തദ്ദേശ സ്ഥാപനം സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് കൈമാറിയതിനെ തുടര്‍ന്ന്  എന്‍സിസി കേഡറ്റിനെതിരെ എഫ്‌ഐആര്‍ ഫയല്‍ ചെയ്തു.

 

Latest News