എലിസബത്തിന്റെ മരണം മാസങ്ങള്‍ക്ക് മുമ്പ്  പ്രവചിച്ചത് ശരിയായെന്ന് അവകാശവാദം        

ലണ്ടന്‍- സെപ്തംബര്‍ എട്ടിനാണ് എലിസബത്ത് രാജ്ഞി ലോകത്തോട് വിടപറഞ്ഞത്. എന്നാല്‍ ഈ ദിനം കൃത്യമായി പ്രവചിക്കപ്പെട്ടിരുന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ലോഗന്‍ സ്മിത്ത് എന്ന പേരിലുള്ള ട്വിറ്റര്‍ അക്കൗണ്ടിലാണ് ജൂണില്‍ പ്രവചിക്കപ്പെട്ടത്. എലിസബത്ത് രാജ്ഞിയുടെ അവസാന ദിനം സെപ്തംബര്‍ എട്ട് ആയിരിക്കുമെന്നുള്ള ലോഗന്റെ പ്രവചനം ുകൃത്യമാവുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ ട്വീറ്റ് വ്യാപകമായതോടെ ലോഗന്‍ തന്റെ അക്കൗണ്ട് പ്രൈവറ്റാക്കി മാറ്റി. ഇതിനെ തുടര്‍ന്ന് ഫോളോവേഴ്‌സിനല്ലാതെ മറ്റാര്‍ക്കും ലോഗന്റെ പോസ്റ്റുകളൊന്നും കാണാന്‍ കഴിയാതെയായി. എന്നാല്‍ ചിലര്‍ ഇത് ഫോട്ടോഷോപ്പ് ആണെന്നും ഒരിക്കലും ഇത്തരത്തിലൊരു പ്രവചനം സാദ്ധ്യമാകില്ലെന്നുമാണ് പറയുന്നത്. മറ്റൊരു ട്വിറ്റര്‍ യൂസര്‍ പറയുന്നത് കുറച്ചധികം അതിശയോക്തി നിറഞ്ഞതാണ്. ലോഗന്റെ മറ്റൊരു ട്വീറ്റ് താന്‍ കണ്ടതാണെന്നും, അതില്‍ ചാള്‍സ് രാജാവിന്റെ മരണം 2026 മാര്‍ച്ച് 28 ആണെന്ന് പ്രവചിക്കപ്പെട്ടിട്ടുണ്ടെന്നാണ് യൂസറുടെ അവകാശ വാദം.

Latest News