പീഡന വിവരം ആരോടും പറഞ്ഞില്ല; ഭര്‍ത്താവിന്റെ പരിചയക്കാരന്‍ വീണ്ടുമെത്തി

പത്തനംതിട്ട-വീട്ടില്‍ അതിക്രമിച്ചു കയറി വീട്ടമ്മയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസില്‍ ഓട്ടോെ്രെഡവര്‍ അറസ്റ്റില്‍. കടയ്ക്കാട് കുമ്പഴവീട്ടില്‍ മണവാട്ടി എന്ന് വിളിക്കുന്ന ഷാജി ( 45 ) യാണ് പോലീസിന്റെ പിടിയിലായത്. ഓട്ടോ മറിച്ചുവില്‍പ്പന നടത്തുന്ന ഇയാള്‍ക്ക് കടയ്ക്കാട് മണവാട്ടി എന്നപേരില്‍ സ്ഥാപനവുമുണ്ട്. ഈ പേരിലുള്ള ഓട്ടോറിക്ഷ ഓടിക്കുകയും ചെയ്യുന്നു.
ശനിയാഴ്ച്ച രാത്രി 9.30 ന് ആരുമില്ലാത്ത തക്കം നോക്കി ബുള്ളറ്റിലെത്തിയ ഇയാള്‍ വീട്ടില്‍ അതിക്രമിച്ചുകടന്ന് സ്ത്രീയെ ബലം പ്രയോഗിച്ച് പീഡിപ്പിക്കുകയായിരുന്നു. ഭയന്നുപോയ സ്ത്രീ വിവരം ആരോടും പറഞ്ഞില്ല.
ഭര്‍ത്താവിനെ അറിയാവുന്ന പരിചയമുള്ള ആളാണെങ്കിലും വീട്ടില്‍ വരുന്നത് ആദ്യമാണെന്നും അടുത്ത രണ്ട് ദിവസങ്ങളിലും വീട്ടിലെത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും വീട്ടമ്മയുടെ മൊഴിയില്‍ പറയുന്നു.
ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്റെയും അടൂര്‍ ഡി വൈ.എസ്.പി ആര്‍.ബിനുവിന്റെയും നിര്‍ദ്ദേശപ്രകാരം പന്തളം എസ്.എച്ച്.ഒ എസ്.ശ്രീകുമാര്‍ , എസ്.ഐ. ബി.ശ്രീജിത്ത് , സി.പി.ഒ.മാരായ അര്‍ജുന്‍ , രാജീവ് എന്നിര്‍ അടൂരില്‍ നിന്നുമാണ് പ്രതിയെ പിടികൂടിയത്.

 

Latest News