പഴയങ്ങാടി- ഇന്‍സ്റ്റഗ്രാം വഴി പരിചയപെട്ട പതിനേഴുകാരിയെയും കൂട്ടുകാരിയെയും ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. കണ്ണൂര്‍ ധര്‍മ്മശാല സ്വദേശി പുത്തന്‍ വീട്ടില്‍ റെജില്‍ (21), നണിയൂര്‍ സ്വദേശി കെ.അരുണ്‍ (20) എന്നിവരെയാണ്
പഴയങ്ങാടി സി.ഐ, ടി.എന്‍.സന്തോഷ് അറസ്റ്റ് ചെയ്ത്.
പഴയങ്ങാടി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍പ്പെട്ട പതിനേഴുകാരിയേയും കൂട്ടുകാരിയേയുമാണ് ഇവര്‍ പീഡിപ്പിച്ചത്. ഇതില്‍ റെജിലിനെയാണ് ആദ്യം കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് അരുണിന്റെ പങ്കും വെളിപ്പെട്ടത്. തുടര്‍ന്ന് ഇയാളെയും അറസ്റ്റു ചെയ്യുകയായിരുന്നു.
ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പതിനേഴുകാരിയുടെ വീട്ടിലെ ഒരു മുറിയില്‍ വെച്ചാണ് കൂട്ടുകാരിയേയും പീഡിപ്പിച്ചത്. ഇക്കഴിഞ്ഞ ഏഴാം തീയതി അര്‍ദ്ധരാത്രിയാണ് യുവാവും സുഹൃത്തും വീട്ടുകാര്‍ അറിയാതെ വീട്ടികത്ത് പ്രവേശിച്ച് പെണ്‍കുട്ടിയുടെ മുറിയിലെത്തിയത്. പെണ്‍കുട്ടിയുടെ സുഹൃത്തായ പെണ്‍കുട്ടി ഇവിടെ താമസിക്കാനെത്തിയതായിരുന്നു. നേരം പുലരുവോളം യുവാക്കള്‍ പെണ്‍കുട്ടികളുമൊത്ത് കഴിഞ്ഞ വിവരം പുറത്തു വന്നതോടെയാണ് പീഡന പരാതി നല്‍കിയത്. പോക്‌സോ നിയമപ്രകാരം കേസെടുത്ത് അറസ്റ്റു ചെയ്ത യുവാക്കളെ വൈദ്യ പരിശോധനക്ക് ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.






